ublnews.com

ന​ഷ്ട​പ്പെ​ട്ട സാ​ധ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാൻ ദു​ബായി​ൽ പു​തി​യ നി​യ​മം

ന​ഷ്ട​പ്പെ​ട്ട​തും ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തു​മാ​യ സാ​ധ​ന​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ന് ദു​ബൈ​യി​ൽ പു​തി​യ നി​യ​മം പ്ര​ഖ്യാ​പി​ച്ചു. ന​ഷ്ട​മാ​യ വ​സ്തു​ക്ക​ൾ ല​ഭി​ക്കു​ന്ന​വ​ർ​ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ പൊ​ലീ​സി​ൽ ഏ​ൽ​പി​ച്ചാ​ൽ​ 50,000 ദി​ർ​ഹം വ​രെ പ്ര​തി​ഫ​ലം ല​ഭി​ക്കും. ന​ഷ്ട​പ്പെ​ട്ട സാ​ധ​ന​ത്തി​ന്‍റെ മൂ​ല്യം അ​നു​സ​രി​ച്ചാ​യി​രി​ക്കും പ്ര​തി​ഫ​ലം നി​ശ്ച​യി​ക്കു​ക.

യു.​എ.​ഇ വൈ​സ്​ പ്ര​സി​ഡ​ന്‍റും പ്ര​ധാ​ന​മ​ന്ത്രി​യും ദു​ബൈ ഭ​ര​ണാ​ധി​കാ​രി​യു​മാ​യ ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ റാ​ശി​ദ്​ ആ​ൽ മ​ക്​​തൂം ആ​ണ്​ പു​തി​യ നി​യ​മ​ത്തി​ന്​ അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ന​ഷ്ട​പ്പെ​ട്ടു​പോ​കു​ന്ന സാ​ധ​ന​ങ്ങ​ൾ മാ​ന്യ​വും നീ​തി​യു​ക്​​ത​വും സു​താ​ര്യ​വു​മാ​യ രീ​തി​യി​ൽ കൈ​കാ​ര്യം ചെ​യ്യു​ക​യാ​ണ്​ പു​തി​യ നി​യ​മ​ത്തി​ന്‍റെ ല​ക്ഷ്യം. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ ര​ണ്ടു​ല​ക്ഷം ദി​ർ​ഹം​വ​രെ പി​ഴ ല​ഭി​ക്കും. ഉ​ട​മ​ക​ൾ​ക്ക് അ​വ​രു​ടെ ന​ഷ്ട​പ്പെ​ട്ട സാ​ധ​ന​ങ്ങ​ൾ തി​രി​കെ ല​ഭി​ക്കാ​നു​ള്ള അ​വ​കാ​ശം പു​തി​യ നി​യ​മം ഉ​റ​പ്പു​ന​ൽ​കു​ന്നു.

ന​ഷ്ട​പ്പെ​ട്ട സാ​ധ​ന​ങ്ങ​ൾ സ്വീ​ക​രി​ക്ക​ൽ, വി​വ​ര ശേ​ഖ​ര​ണം, സു​ര​ക്ഷ, അ​ന്വേ​ഷ​ണം, ക​ണ്ടെ​ത്തി​യ തീ​യ​തി, സ്ഥ​ലം, ക​ണ്ടെ​ത്തി​യ ആ​ളു​ടെ വി​വ​ര​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടെ​യു​ള്ള വി​വ​ര​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട ചു​മ​ത​ല ദു​ബൈ പൊ​ലീ​സി​നാ​യി​രി​ക്കും. ന​ഷ്ട​പ്പെ​ട്ട​തോ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട​തോ ആ​യ എ​ല്ലാ വ​സ്തു​ക്ക​ളു​ടെ​യും വി​വ​ര​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്ന​തി​ന്​ ദു​ബൈ പൊ​ലീ​സി​ന്​ ഇ​ല​ക്​​ട്രോ​ണി​ക്​ സം​വി​ധാ​നം ആ​വ​ശ്യ​മാ​ണ്. ന​ഷ്ട​പ്പെ​ട്ട സാ​ധ​ന​ങ്ങ​ളു​ടെ സം​ഭ​ര​ണ ​​ചെ​ല​വു​ക​ൾ നി​ർ​ണ​യി​ക്കു​ക, പൊ​തു അ​റി​യി​പ്പു​ക​ൾ കൈ​കാ​ര്യം ചെ​യ്യു​ക, വ​സ്തു​വി​ന്‍റെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക എ​ന്നി​വ​യും ദു​ബൈ പൊ​ലീ​സാ​യി​രി​ക്കും നി​ർ​വ​ഹി​ക്കു​ക. നി​യ​മം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക്​ ദു​ബൈ ​പൊ​ലീ​സി​ന്​ രേ​ഖാ​മൂ​ലം മു​ന്ന​റി​യി​പ്പ്​ ന​ൽ​കാം.

നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ തെ​റ്റ്​ തി​രു​ത്താ​ൻ അ​വ​സ​രം ന​ൽ​കു​ക​യും ചെ​യ്യാം. നി​യ​മം ലം​ഘി​ച്ചാ​ൽ 5,000 ദി​ർ​ഹം മു​ത​ൽ ഒ​രു ല​ക്ഷം ദി​ർ​ഹം വ​രെ​യാ​ണ്​ പി​ഴ. ഒ​രു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​യ​മ​ലം​ഘ​നം ആ​വ​ർ​ത്തി​ച്ചാ​ൽ ര​ണ്ടു​ല​ക്ഷം ദി​ർ​ഹം വ​രെ പി​ഴ ചു​മ​ത്താ​മെ​ന്നും നി​യ​മം പ​റ​യു​ന്നു. നി​യ​മ​പ​ര​മാ​യി മൂ​ല്യ​വും ഉ​ട​മ​സ്ഥാ​വ​കാ​ശ​വു​മു​ള്ള വ​സ്തു ഉ​ട​മ അ​റി​യാ​തെ ന​ഷ്ട​പ്പെ​ടു​ന്ന​താ​ണ്​​ ‘ന​ഷ്ട​പ്പെ​ട്ട സ്വ​ത്ത്​’ ആ​യി പ​രി​ഗ​ണി​ക്കു​ക. നി​യ​മ​പ​ര​മാ​യി മൂ​ല്യ​മു​ള്ള പ​ണ​മോ വ​സ്തു​ക്ക​ളോ ഉ​ട​മ മ​ന​പ്പൂ​ർ​വം ഉ​പേ​ക്ഷി​ക്കു​ന്ന​താ​ണ്​ ‘ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന വ​സ്തു’ ആ​യി ക​രു​തു​ക. ര​ണ്ട്​ വി​ഭാ​ഗ​ത്തി​ലും തെ​രു​വ്​ മൃ​ഗ​ങ്ങ​ൾ ഉ​ൾ​പ്പെ​ടി​ല്ല.

ന​ഷ്ട​പ്പെ​ട്ട ഏ​തെ​ങ്കി​ലും വ​സ്തു​ക്ക​ൾ ക​ണ്ടെ​ത്തി​യാ​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ദു​ബൈ പൊ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്ക​ണം. 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ദു​ബൈ പൊ​ലീ​സി​ന്​ വ​സ്തു കൈ​മാ​റു​ക​യും വേ​ണം. അ​ത്​ സൂ​ക്ഷി​ക്കാ​നോ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ക്കാ​നോ അ​നു​വ​ദി​ക്കി​ല്ല. നി​യ​മം ലം​ഘി​ച്ചാ​ൽ പി​ഴ ചു​മ​ത്തും.

ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും വ​സ്തു​വി​ന്‍റെ ഉ​ട​മ വ​ന്നി​ല്ലെ​ങ്കി​ൽ ദു​ബൈ പൊ​ലീ​സി​ന്‍റെ മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ അ​നു​സ​രി​ച്ച്​ ക​ണ്ടെ​ത്തി​യ ആ​ൾ​ക്കു​ത​ന്നെ സൂ​ക്ഷി​ക്കാം. പി​ന്നീ​ട്​ ഉ​ട​മ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച്​ എ​ത്തി​യാ​ൽ തി​രി​കെ ന​ൽ​കു​ക​യും വേ​ണം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top