
65 പുതിയ ബോയിംഗ് 777 വിമാനങ്ങൾക്ക് ഓർഡർ നൽകി എമിറേറ്റ്സ് എയർലൈൻസ്. ഈ കരാർ നിലവിൽ വരുന്നതോടെ, ലോകത്തിലെ ഏറ്റവും വലിയ 777 വിമാനങ്ങളുടെ ഓപ്പറേറ്റർ ആയി എമിറേറ്റ്സ് മാറുമെന്ന് എമിറേറ്റ്സ് എയർലൈൻ & ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയും ദുബൈ സിവിൽ ഏവിയേഷൻ അതോറിറ്റി (ഡിസിഎഎ) പ്രസിഡന്റുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം വ്യക്തമാക്കി. 19-ാമത് ദുബൈ എയർ ഷോയിൽ വെച്ചാണ് എമിറേറ്റ്സ് തങ്ങളുടെ ശൃംഖല വികസിപ്പിക്കുന്ന ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.
“ഈ പുതിയ ഓർഡറിന് ശേഷം, ലോകത്തിലെ ഏറ്റവും വലിയ ബോയിംഗ് 777 വിമാനങ്ങളുടെ ഓപ്പറേറ്റർ ആയി എമിറേറ്റ്സ് മാറും,” ഷെയ്ഖ് അഹമ്മദ് പറഞ്ഞു. “എമിറേറ്റ്സിന്റെ വലിയ വിമാന ഓർഡറിനെക്കുറിച്ച് ചിലർക്ക് സംശയങ്ങൾ ഉണ്ടായേക്കാം. എന്നാൽ, ഞങ്ങളുടെ ദീർഘകാല വളർച്ചാ പദ്ധതികൾ കണക്കിലെടുത്ത് വളരെ ശ്രദ്ധയോടെയാണ് ഓരോ ഓർഡറും തീരുമാനിച്ചതെന്ന് എനിക്ക് ഉറപ്പുനൽകാൻ കഴിയും,” അദ്ദേഹം കൂട്ടിച്ചേർത്തു.
65 പുതിയ 777-9 വിമാനങ്ങൾക്കുള്ള എമിറേറ്റ്സിന്റെ ഓർഡർ, മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ 777X ഉപഭോക്താവെന്ന എയർലൈനിന്റെ സ്ഥാനം കൂടുതൽ ഉറപ്പിക്കുന്നതാണ്. ബോയിംഗ് കമ്പനിയുടെ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റും ബോയിംഗ് കൊമേഴ്സ്യൽ എയർപ്ലെയിൻസ് സിഇഒയുമായ സ്റ്റെഫാനി പോപ്പ് വ്യക്തമാക്കി