
വരുമാനത്തിൽ കൂടുതൽ പണമിടപാട് നടത്തുന്നവർക്കെതിരെ നടപടി കടുപ്പിച്ച് കുവൈത്ത് സെൻട്രൽ ബാങ്ക്. കള്ളപ്പണം വെളുപ്പിക്കുക, ഭീകരവാദത്തിന് ധനസഹായം നൽകുക എന്നിവയ്ക്കെതിരായ നടപടി ശക്തമാക്കുന്നതിന്റെ ഭാഗമായി നിരീക്ഷണം ശക്തമാക്കി.
വാണിജ്യ, വ്യക്തിഗത അക്കൗണ്ടുകളിൽനിന്നുള്ള ഓൺലൈൻ ഉൾപ്പെടെ എല്ലാവിധ സാമ്പത്തിക ഇടപാടുകളും നിരീക്ഷിക്കും. വ്യക്തികളുടെ കെ.വൈ.സി ഡേറ്റയിൽ ബാങ്ക് രേഖപ്പെടുത്തിയ വരുമാന പരിധിയുമായി പൊരുത്തപ്പെടാത്ത ഇടപാടുകൾ നടത്തുന്നവരോട് വിശദീകരണം ആവശ്യപ്പെടും. മറുപടി തൃപ്തികരമല്ലെങ്കിൽ ഇവർക്കെതിരെ നിയമനടപടി സ്വീകരിക്കും.