ublnews.com

തുർക്കി സൈനിക കാർഗോ വിമാനം തകർന്നു വീണു; വിമാനത്തിൽ 20 യാത്രക്കാർ

തുർക്കിയുടെ സൈനിക കാർഗോ വിമാനം ജോർജിയയിൽ തകർന്ന് വീണു. അസർബൈജാനിൽ നിന്ന് പറന്നുയര്‍ന്ന കാർഗോ വിമാനത്തിൽ 20 യാത്രക്കാരുണ്ടായിരുന്നതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു.

‘‘അസർബൈജാനിൽ നിന്ന് പറന്നുയർന്ന സി–130 എന്ന സൈനിക കാർഗോ വിമാനം ജോർജിയ – അസർബൈജാൻ അതിർത്തിയിൽ തകർന്നു വീണു. വിമാനത്തിൽ ജീവനക്കാരുൾപ്പെടെ 20 യാത്രക്കാരുണ്ടായിരുന്നു’’, പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

പറന്നുയർന്ന വിമാനം ആകാശത്ത് വട്ടമിട്ട് കറങ്ങുന്നതും പിന്നാലെ കറുത്ത പുകയോടെ തകർന്നു വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. വിമാനം തകർന്നു വീണ സ്ഥലത്ത് വിമാനാവശിഷ്ടങ്ങൾ കത്തിക്കൊണ്ടിരിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top