ublnews.com

ചെക്കിൻ സൗകര്യം വർദ്ധിപ്പിച്ച് ഷാർജ വിമാനത്താവളം

ഷാ​ർ​ജ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ളം വ​ഴി യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക്​ വീ​ട്ടി​ലോ ജോ​ലി​സ്ഥ​ല​ത്തോ ഹോ​ട്ട​ലി​ലോ വെ​ച്ച്​​ ചെ​ക്ക് ഇ​ൻ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ സൗ​ക​ര്യം. വി​മാ​ന യാ​ത്ര കൂ​ടു​ത​ൽ സു​ഗ​മ​വും സൗ​ക​ര്യ​പ്ര​ദ​വു​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ‘ഹോം ​ചെ​ക്ക് ഇ​ൻ’ എ​ന്ന പേ​രി​ലാ​ണ്​ പു​തി​യ സൗ​ക​ര്യം അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ‘ഹോം ​ചെ​ക്ക് ഇ​ൻ’ ഉ​പ​യോ​ഗി​ച്ച്​ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​വ​ർ​ക്ക്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ൽ ചെ​ക്ക് ഇ​ൻ ചെ​യ്യു​ന്ന​തി​നാ​യി പ്ര​ത്യേ​കം ക്യൂ​വി​ൽ നി​ൽ​ക്കേ​ണ്ടി​വ​രി​ല്ല. ഇ​വ​ർ​ക്ക്​ നേ​രി​ട്ട്​ പാ​സ്​​പോ​ർ​ട്ട്​ നി​യ​ന്ത്ര​ണ വി​ഭാ​ഗ​ത്തി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ക്കാ​നാ​വും.

‘ഹോം ​ചെ​ക്ക് ഇ​ൻ’ ആ​പ്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക്​ ബോ​ർ​ഡി​ങ്​ പാ​സ്​ ന​ൽ​കു​ന്ന​ത്​ മു​ത​ൽ വീ​ട്ടു​പ​ടി​ക്ക​ലി​ൽ​നി​ന്ന്​ ല​ഗേ​ജ്​ ശേ​ഖ​രി​ക്കു​ന്ന​തു​ൾ​പ്പെ​ടെ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​ൻ പ്ര​ത്യേ​ക ടീ​മി​നെ ഷാ​ർ​ജ എ​യ​ർ​പോ​ർ​ട്ട്​ അ​തോ​റി​റ്റി നി​യോ​ഗി​ച്ചി​ട്ടു​ണ്ട്.‘ഹോം ​ചെ​ക്ക് ഇ​ൻ’ ആ​പ്​ കൂ​ടാ​തെ www.sharjahairport.ae എ​ന്ന വെ​ബ്​​സൈ​റ്റി​ലൂ​ടെ​യും 800745424 എ​ന്ന ന​മ്പ​റി​ൽ വി​ളി​ച്ചും ചെ​ക്ക് ഇ​ൻ ന​ട​പ​ടി പൂ​ർ​ത്തീ​ക​രി​ക്കാം. വി​മാ​നം പു​റ​പ്പെ​ടു​ന്ന​തി​ന്​ എ​ട്ട്​ മ​ണി​ക്കൂ​ർ മു​മ്പ്​ വ​രെ ഈ ​സേ​വ​നം ല​ഭ്യ​മാ​കും. തി​ര​ക്കേ​റി​യ യാ​ത്ര സീ​സ​ണു​ക​ളി​ൽ സ​മ​യം ലാ​ഭി​ക്കാ​ൻ പു​തി​യ സേ​വ​നം സ​ഹാ​യ​ക​മാ​വും.

കോ​റ​ൽ, സി​ൽ​വ​ർ, ഗോ​ൾ​ഡ്​ എ​ന്നീ പാ​ക്കേ​ജു​ക​ളി​ലാ​യാ​ണ്​ സേ​വ​നം ല​ഭ്യ​മാ​ക. 1-2 ബാ​ഗു​ള്ള​വ​ർ​ക്ക്​ 145 ദി​ർ​ഹ​മി​ന്‍റെ കോ​റ​ൽ പാ​ക്കേ​ജ്​ ല​ഭ്യ​മാ​ണ്. 3-4 ബാ​ഗി​ന്​​ 165 ദി​ർ​ഹ​മി​ന്‍റെ സി​ൽ​വ​ർ പാ​ക്കേ​ജും ആ​റു​വ​രെ ബാ​ഗി​ന്​​ 185 ദി​ർ​ഹ​മി​ന്‍റെ ഗോ​ൾ​ഡ്​ പാ​ക്കേ​ജും ഉ​പ​യോ​ഗി​ക്കാം. എ​യ​ർ​ലൈ​ൻ ബാ​ഗേ​ജ്​ ന​യം അ​നു​സ​രി​ച്ച്​ അ​ധി​കം വ​രു​ന്ന ഓ​രോ ബാ​ഗി​നും 20 ദി​ർ​ഹം ഈ​ടാ​ക്കും.

പ​ദ്ധ​തി​യു​ടെ ആ​ദ്യ ഘ​ട്ട​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ത്ത മേ​ഖ​ല​ക​ളി​ൽ മാ​ത്ര​മാ​ണ്​ സൗ​ക​ര്യം ല​ഭ്യ​മാ​വു​ക. ദു​ബൈ​യി​ൽ എ​മി​റേ​റ്റ്​​സ്, ഫ്ലൈ​ദു​ബൈ, കു​വൈ​ത്ത്​ എ​യ​ർ​വേ​സ്​ എ​ന്നീ എ​യ​ർ​ലൈ​നു​ക​ളും വീ​ടു​ക​ളി​ൽ ചെ​ക്ക് ഇ​ൻ ചെ​യ്യാ​നു​ള്ള സൗ​ക​ര്യ​മൊ​രു​ക്കു​ന്നു​ണ്ട്. ഡു​ബ്​​സ്​ എ​ന്ന ആ​പ്​ വ​ഴി​യാ​ണ്​ ഈ ​സൗ​ക​ര്യം ല​ഭ്യ​മാ​വു​ന്ന​ത്. അ​ബൂ​ദ​ബി​യി​ൽ ഇ​ത്തി​ഹാ​ദ്​ എ​യ​ർ​വേ​​സും സ​മാ​ന​മാ​യ സൗ​ക​ര്യം ന​ൽ​കി​വ​രു​ന്നു​ണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top