
യുഎഇയിലെ പരിപാടികളിൽ പങ്കെടുക്കാനായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ അബുദാബിയിലെത്തി. ബതീൻ വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ ഇന്ത്യൻ സ്ഥാനപതി ദീപക് മിത്തൽ, വ്യവസായ പ്രമുഖൻ എം. എ.യൂസുഫലി, ലുലു ഗ്രൂപ്പ് മാര്‍ക്കറ്റിങ്
സാംസ്കാരിക മന്ത്രി സജി ചെറിയാന്‍, ചീഫ് സെക്രട്ടറി എ. ജയതിലക് തുടങ്ങിയവര്‍ മുഖ്യമന്ത്രിയുടെ സംഘത്തിലുണ്ട്. ഇന്ന് മുഖ്യമന്ത്രി യുഎഇ സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനെ സന്ദർശിക്കും. നാളെ(ഞായർ) വൈകിട്ട് അബുദാബി സിറ്റി ഗോൾഫ് ക്ലബിൽ നടക്കുന്ന മലയാളോത്സവത്തിൽ പ്രവാസികളെ അഭിസംബോധന ചെയ്യും. ഇതോടെ മുഖ്യമന്ത്രിയുടെ ഗള്‍ഫ് പര്യടനം പൂര്‍ത്തിയാകും. സൗദി കൂടി സന്ദര്‍ശിക്കാന്‍ പദ്ധതിയുണ്ടായിരുന്നെങ്കിലും ഇതുവരെ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല.
അബുദാബിയിലെ പരിപാടിക്ക് ശേഷം മുഖ്യമന്ത്രി കേരളത്തിലേക്ക് തിരിച്ചുപോകും. ദുബായിൽ ഡിസംബർ ഒന്നിനാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടി. അന്ന് വൈകിട്ട് ദുബായിലെ ഓർമ കേരളോത്സവ വേദിയിൽ പൗരാവലിയെ അഭിസംബോധന ചെയ്യും. അദ്ദേഹത്തിന് വൻ സ്വീകരണം ഒരുക്കാൻ ദുബായ് പ്രവാസി പൗരസമൂഹം തീരുമാനിച്ചിട്ടുണ്ട്. സ്വാഗതസംഘം രൂപീകരണം കഴിഞ്ഞ ദിവസം പി.പി.സുനീർ എംപി ഉദ്ഘാടനം ചെയ്തു.