
അനാശാസ്യ പ്രവർത്തനം നടത്തിയതിന് മൂന്ന് പേരെ മദീനയിൽ പൊലീസ് അറസ്റ്റ് ചെയ്തു. അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് അനാശാസ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിന് വിദേശികളായ രണ്ട് സ്ത്രീകളെയും ഒരു പുരുഷനെയുമാണ് പിടികൂടിയത്. സാമൂഹിക സുരക്ഷ, മനുഷ്യക്കടത്ത് പ്രതിരോധ വിഭാഗത്തിന്റെ സഹായത്തോടെയാണ് മദീന പൊലീസ് പ്രതികളെ പിടികൂടിയത്. മൂവർക്കുമെതിരെ മേൽനടപടികൾ സ്വീകരിച്ച് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറി.