ublnews.com

ദുബായിയെ ലോകോത്തരമാക്കാൻ സുപ്രധാന നയങ്ങൾക്ക് അം​ഗീകാരം നൽകി ദുബായ് കിരീടാവകാശി

സുപ്രധാന നയങ്ങൾക്ക് അംഗീകാരം നൽകി കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ
ലോകത്തിലെ ഏറ്റവും സുന്ദരവും താമസിക്കാൻ ഏറ്റവും മികച്ചതും ആരോഗ്യകരവുമായ നഗരങ്ങളിൽ ഒന്നായി ദുബായിയെ മാറ്റുക എന്ന അതിവിശാലമായ ലക്ഷ്യത്തോടെ സുപ്രധാന നയങ്ങൾക്ക് അംഗീകാരം നൽകി കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. യുഎഇയുടെ വാർഷിക ഗവൺമെന്റ് യോഗത്തിന്റെ ഭാഗമായി നടന്ന ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണ് നിർണായകമായ ഈ തീരുമാനങ്ങൾ കൈക്കൊണ്ടത്.

കൂടുതൽ ഹരിതമേഖലകൾ സൃഷ്ടിക്കൽ, ഫീസ് താങ്ങാനാവുന്ന സ്‌കൂളുകൾ സ്ഥാപിക്കൽ, അർബുദത്തിന്റെ ആദ്യകാല രോഗനിർണയം ഉൾപ്പെടെയുള്ള ആരോഗ്യ സംരംഭങ്ങൾ എന്നിങ്ങനെ താമസക്കാരുടെ ജീവിതത്തിന്റെ സമസ്ത മേഖലകളെയും സ്പർശിക്കുന്ന വികസന പദ്ധതികളാണ് ഇതിൽ ഉൾപ്പെടുന്നത്.

പൊതുപാർക്കുകളും ഹരിതവൽക്കരണ തന്ത്രവും ദുബായിയുടെ മുഖച്ഛായ മാറ്റും. 800ലേറെ പദ്ധതികൾ ഉൾപ്പെടുന്ന ഈ തന്ത്രത്തിന്റെ ഭാഗമായി 310 പുതിയ പാർക്കുകളും നിലവിലുള്ള 322 പാർക്കുകളുടെ മെച്ചപ്പെടുത്തലും 120 പുതിയ തുറന്ന സ്ഥലങ്ങളും നിലവിൽ വരും. 2040-ഓടെ വാർഷിക പാർക്ക് സന്ദർശകരുടെ എണ്ണം 9.5 കോടിയായി ഉയർത്താനും, നഗരത്തിലെ മരങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കാനും പദ്ധതി ലക്ഷ്യമിടുന്നു. ജലസേചനത്തിനായി 100 ശതമാനം പുനരുപയോഗ ജലം ഉപയോഗിക്കാനും 187 ചതുരശ്ര കിലോമീറ്റർ ഹരിതമേഖല ലഭ്യമാക്കാനും (ഒരാൾക്ക് 11 ചതുരശ്ര മീറ്റർ) തീരുമാനമായി. താമസക്കാരിൽ 80 ശതമാനം പേർക്കും വീടുകളിൽ നിന്ന് നടന്നെത്താവുന്ന ദൂരത്ത് പാർക്കുകൾ സ്ഥാപിച്ചുകൊണ്ട് ആരോഗ്യകരമായ ജീവിതശൈലിയാണ് ദുബായ് പ്രോത്സാഹിപ്പിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top