
സംഗീത പരിപാടികളിൽ പങ്കെടുക്കുന്നതിന് വിദേശത്തു പോകാൻ റാപ്പർ വേടൻ എന്ന ഹിരൺ ദാസ് മുരളിക്ക് അനുമതി. വിദേശത്തു പോകുന്നതിന് ജാമ്യവ്യവസ്ഥയിൽ ഇളവ് ആവശ്യപ്പെട്ട് വേടൻ സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി അനുമതി. തൃക്കാക്കര പൊലീസ് റജിസ്റ്റർ ചെയ്ത ലൈംഗികാതിക്രമ കേസിൽ മുൻകൂർ ജാമ്യം അനുവദിച്ചുകൊണ്ട് സെഷൻസ് കോടതി പുറപ്പെടുവിച്ച ഉത്തരവിൽ ജാമ്യവ്യവസ്ഥകൾ നിർദേശിച്ചിരുന്നു. സംസ്ഥാനം വിട്ടു പോകരുത്, എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകണം എന്നീ വ്യവസ്ഥകളിൽ ഇളവു വേണമെന്ന വേടന്റെ ആവശ്യമാണ് കോടതി അംഗീകരിച്ചത്. േനരത്തേ, ഗവേഷക വിദ്യാർഥിനിയുടെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് എടുത്ത കേസിലെ ജാമ്യവ്യവസ്ഥയിൽ ഹൈക്കോടതി ഇളവനുവദിച്ചിരുന്നു.