
ലഹരിമരുന്ന് കടത്ത് പ്രതികളായ നാലു പാക്കിസ്ഥാനികള്‍ക്ക് സൗദിയില്‍ ഇന്നലെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. രണ്ടു പേർക്ക് മക്ക പ്രവിശ്യയിലും രണ്ടു പേര്‍ക്ക് റിയാദിലുമാണ് ശിക്ഷ നടപ്പാക്കിയത്.
ഹെറോയിന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ മുഹമ്മദ് വഹീദ് നൂസിറോന്‍, മുഹമ്മദ് ഇസ്ഹാഖ് അമീര്‍ സാമാന്‍ എന്നിവര്‍ക്ക് റിയാദിലും ഹെറോയിനും രാസലഹരിയും കടത്തിയ അമാനതുല്ല ഷേര്‍വാന്‍, ദുല്‍ഫഖാര്‍ മുഹമ്മദ് യൂസുഫ് എന്നിവര്‍ക്ക് മക്ക പ്രവിശ്യയിലുമാണ് വധശിക്ഷ നടപ്പാക്കിയത്.