
നവംബറിലെ ഇന്ധനവില കുറച്ച് യുഎഇ. ലിറ്ററിന് 11 ഫിൽസ് മുതൽ 15 ഫിൽസ് വരെയാണ് കുറച്ചത്. ഇതോടെ, ഒക്ടോബറിനെ അപേക്ഷിച്ച് നവംബറിൽ ഇന്ധനച്ചെലവിൽ കാര്യമായ കുറവുണ്ടാകും. പുതിയ നിരക്കുകൾ ഇന്ന് യുഎഇ ഫ്യുവൽ പ്രൈസ് മോണിറ്ററിങ് കമ്മിറ്റി പ്രഖ്യാപിച്ചു.
ഒരു ലിറ്റർ സൂപ്പർ 98 പെട്രോളിന് 2.63 ദിർഹം. ഒക്ടോബറിൽ ഇത് 2.77 ദിർഹമായിരുന്നു. സ്പെഷൽ 95 പെട്രോളിന് 2.51 ദിർഹം (ഒക്ടോബറിൽ 2.66 ദിർഹം). ഇ-പ്ലസ് 91 പെട്രോളിന്റെ വില 2.44 ദിർഹമായി (2.58 ദിർഹം). ഡീസലിന് ലിറ്ററിന് 2.67 ദിർഹം. ഒക്ടോബറിൽ ഇത് 2.71 ആയിരുന്നു. നാല് ഫിൽസിന്റെ വ്യത്യാസം.
ഫുൾ ടാങ്ക് പെട്രോളടിക്കുമ്പോൾ 4 ദിർഹം മുതൽ 15 ദിർഹം വരെ ലാഭിക്കാൻ സാധിക്കും. ആഗോള ഇന്ധനവിലയ്ക്കനുസരിച്ചാണ് യുഎഇ അധികൃതർ ഓരോ മാസവും അവസാനത്തോടെ അടുത്ത മാസത്തെ ഇന്ധനവില തീരുമാനിക്കുന്നത്.