ublnews.com

21 വയസ്സിനു താഴെയുള്ളവർക്കുള്ള ഡ്രൈവിങ് നിയമം കർശനമാക്കി അബുദാബി

21 വയസ്സിനു താഴെയുള്ളവർക്കുള്ള ഡ്രൈവിങ് നിയമം കർശനമാക്കി അബുദാബി. നിയമം ലംഘിച്ചാൽ താൽക്കാലിക ലൈസൻസ് റദ്ദാക്കും. പിന്നീട് ഒരു വർഷത്തേക്കു പുതിയ ലൈസൻസിന് അപേക്ഷിക്കാനാവില്ല. യുവ ഡ്രൈവർമാർക്കിടയിൽ കൂടുതൽ ഉത്തരവാദിത്ത ബോധം വളർത്താനും ഗുരുതര നിയമലംഘനം കുറയ്ക്കാനും ലക്ഷ്യമിട്ടാണിത്.

ഗതാഗത നിയമം ലംഘിക്കുന്നവർക്ക് പിഴയ്ക്കുപുറമെ ലൈസൻസിൽ നിശ്ചിത ബ്ലാക് പോയിന്റുകൂടി ചേർക്കും. ഒരു വർഷത്തിനകം 24 പോയിന്റിൽ കൂടുതൽ ലഭിക്കുന്നവരുടെ ലൈസൻസ് 6 മാസത്തേക്കു സസ്പെൻഡ് ചെയ്യും. അല്ലെങ്കിൽ 2400 ദിർഹം പിഴയടച്ച് ഒരു ദിവസത്തെ ട്രാഫിക് പുനരധിവാസ കോഴ്സിൽ ചേരണം. ഒരു വർഷത്തിനകം വീണ്ടും 24 ബ്ലാക് പോയിന്റ് ലഭിക്കുന്നവർക്ക് പുതിയ ലൈസൻസിനു അപേക്ഷിക്കുന്നതിന് ഒരു വർഷത്തേക്ക് വിലക്കേർപ്പെടുത്തും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top