ublnews.com

പ്ര​ത്യേ​ക ന​മ്പ​ർ പ്ലേ​റ്റു​ക​ളു​ടെ ഓ​ൺ​ലൈ​ൻ ലേ​ലം പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി

മൂ​ന്ന്, നാ​ല്, അ​ഞ്ച്​ അ​ക്ക​ങ്ങ​ളു​ള്ള 300 പ്ര​ത്യേ​ക ന​മ്പ​ർ പ്ലേ​റ്റു​ക​ളു​ടെ ഓ​ൺ​ലൈ​ൻ ലേ​ലം പ്ര​ഖ്യാ​പി​ച്ച്​ ദു​ബൈ റോ​ഡ്​ ഗ​താ​ഗ​ത അ​തോ​റി​റ്റി(​ആ​ർ.​ടി.​എ). സ്വ​കാ​ര്യ, ക്ലാ​സി​ക്​ വാ​ഹ​ന​ങ്ങ​ൾ​ക്ക്​ വേ​ണ്ടി​യു​ള്ള 81ാമ​ത്​ ലേ​ല​ത്തി​ന്‍റെ ര​ജി​സ്​​ട്രേ​ഷ​ൻ തി​ങ്ക​ളാ​ഴ്ച ആ​രം​ഭി​ക്കും. എ, ​ബി, ഐ, ​കെ, എ​ൽ, എം, ​എ​ൻ, ഒ, ​പി, ക്യു, ​ആ​ർ, എ​സ്, ടി, ​യു, വി, ​ഡ​ബ്ല്യു, എ​ക്സ്, വൈ, ​ഇ​സെ​ഡ്​ എ​ന്നി​ങ്ങ​നെ അ​ക്ഷ​ര​ങ്ങ​ളി​ലു​ള്ള ന​മ്പ​റു​ക​ളാ​ണ്​ ലേ​ല​ത്തി​നു​ള്ള​ത്.

ന​വം​ബ​ർ മൂ​ന്ന് മു​ത​ലാ​ണ്​ ലേ​ലം ആ​രം​ഭി​ക്കു​ക. അ​ഞ്ചു ദി​വ​സ​മാ​ണ്​ ലേ​ലം നീ​ണ്ടു​നി​ൽ​ക്കു​ക. അ​പേ​ക്ഷ​ക​ർ​ക്ക്​ ദു​ബൈ​യി​ൽ ആ​ക്ടി​വാ​യ ട്രാ​ഫി​ക്​ ഫ​യ​ലു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണ​മെ​ന്ന​താ​ണ്​ നി​ബ​ന്ധ​ന. വി​ൽ​പ​ന​യു​ടെ അ​ഞ്ച് ശ​ത​മാ​നം വാ​റ്റും ഈ​ടാ​ക്കും.

ലേ​ല​ത്തി​ൽ പ​​ങ്കെ​ടു​ക്കു​ന്ന​തി​ന്​ 5000 ദി​ർ​ഹം സെ​ക്യൂ​രി​റ്റ്​ ചെ​ക്ക്​ ന​ൽ​ക​ണം. അ​തോ​ടൊ​പ്പം റീ​ഫ​ണ്ട്​ ചെ​യ്യാ​ത്ത 120 ദി​ർ​ഹ​മും കെ​ട്ട​ണം. ഉ​മ്മു​റ​മൂ​ൽ, അ​ൽ ബ​ർ​ശ, ദേ​ര എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ർ.​ടി.​എ ക​സ്റ്റ​മ​ർ ഹാ​പ്പി​ന​സ്​ സെ​ന്‍റ​റു​ക​ൾ വ​ഴി​യും വെ​ബ്​​സൈ​റ്റ്​ വ​ഴി ഓ​ൺ​ലൈ​നാ​യും ഫീ​സ്​ അ​ട​ക്കാ​വു​ന്ന​താ​ണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top