
കുന്നംകുളം എൻആർഐ ഫോറം ഓണാഘോഷം സംഘടിപ്പിച്ചു. “കുന്നോളം പൊന്നോണം 2025” എന്ന പേരിൽ അജ്മാനിലെ ഉമ്മുൽ മുഅ്മിനീൻ ഓഡിറ്റോറിയത്തിലായിരുന്നു ആഘോഷം. പ്രസിഡന്റ് ഷംസുദ്ദീൻന്റെ അദ്ധ്യക്ഷതയിൽ നടന്ന ആഘോഷത്തിൽ സിനിമാ താരം നീന കുറപ്പ് മുഖ്യാതിഥിയായിരുന്നു. എൻ ആർ ഐ ഫോറം സെക്രട്ടറി ഹാരിസ് ബാപ്പു സ്വാഗതം പറഞ്ഞു.
എൻആർഐ ഫോറത്തിന്റെ തീം സോംങ് ചടങ്ങിൽ പുറത്തിറക്കി. ശ്രീജ സേതുവിന്റെ ടീം സരിക, രഞ്ജിനി രഞ്ജിത്തിന്റെ ഡ്രീംസ് ഇവന്റ്സ്, ദീപികയുടെ നാട്യ അഗ്രിമ ടീം, കലാമണ്ഡലം അഞ്ചു നയിക്കുന്ന സൃഷ്ടി ടീം തുടങ്ങിയവർ വിവിധ പരിപാടികൾ അവതരിപ്പിച്ചു..അതുൽ അക്കാദമിയുടെ ഫാഷൻ ഷോ. ഇന്ദ്രിയുടെ ഫ്യൂഷൻ മ്യൂസിക് ,അന്നയുടെ ഡിജെ പെർഫോർമൻസ് എന്നിവയും അരങ്ങേറി