ublnews.com

ലൂവ്ര് മ്യൂസിയത്തിലെ കൊള്ള ; കള്ളൻമാരെക്കുറിച്ച് തുമ്പില്ല

ഫ്രാൻസിലെ പ്രശസ്തമായ ലൂവ്ര് മ്യൂസിയത്തിലെ അപ്പോളോ ഗാലറിയിൽനിന്നു പട്ടാപ്പകൽ പെരുംകൊള്ള നടന്ന് ഒരു ദിവസം പിന്നിടുമ്പോഴും കള്ളൻമാരെക്കുറിച്ച് ഒരു തുമ്പുമില്ല. ലൂവ്ര് ഇന്നലെ അടഞ്ഞുകിടന്നു.

ഞായറാഴ്ച രാവിലെ 9.30ന് ആയിരുന്നു മോഷണം. മ്യൂസിയത്തിനുള്ളിലെ 4 മിനിറ്റടക്കം 7 മിനിറ്റിൽ കവർച്ച പൂർണം. കിരീടങ്ങളുൾപ്പെടെ 9 രത്നാഭരണങ്ങൾ കള്ളൻമാർ എടുത്തെങ്കിലും റാണിയുടെ കിരീടം താഴെ വീണതിനാൽ തിരിച്ചുകിട്ടി. നൂറ്റാണ്ടിന്റെ കൊള്ള എന്നാണു ഫ്രഞ്ച് മാധ്യമങ്ങൾ ലൂവ്ര കവർച്ചയെ വിശേഷിപ്പിക്കുന്നത്.

കവർന്നത് ഇവ

ഇന്ദ്രനീലകിരീടം– പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് റാണിമാരായ മേരി അമേലി (1830–48), ഹോർട്ടൻസ് എന്നിവർ ധരിച്ചിരുന്ന കിരീടം. 24 സിലോൺ ഇന്ദ്രനീലങ്ങൾ, 1083 മരതകങ്ങൾ എന്നിവയുള്ളത്.

ഇന്ദ്രനീലമാല- മേരി അമേലിയും ഹോർട്ടൻസും ധരിച്ചിരുന്ന 8 ഇന്ദ്രനീലവും വജ്രങ്ങളും പതിച്ച സ്വർണമാല.

വിവാഹമാല– ഫ്രഞ്ച് ചക്രവർത്തി നെപ്പോളിയൻ ബോണപ്പാർട്ട് (നെപ്പോളിയൻ) ഭാര്യ മേരി ലൂയിസ് റാണിക്കു വിവാഹസമ്മാനമായി നൽകിയ മരതകമാല. 32 മരതകങ്ങളും 1138 വജ്രങ്ങളും ഇതിലുണ്ട്.

റാണികിരീടം– നെപ്പോളിയൻ മൂന്നാമൻ ചക്രവർത്തിയുടെ ഭാര്യ യൂജീന്റെ സ്ഥാന കിരീടം– 1300 വജ്രങ്ങൾ, വലിയ വൈഡൂര്യങ്ങൾ എന്നിവയടങ്ങിയത്. ഇതു പിന്നീട് തിരിച്ചുകിട്ടി.

വജ്രപതക്കം– യൂജീൻ റാണി മതചടങ്ങുകളിൽ ധരിച്ചിരുന്ന വജ്രനിർമിതമായ പതക്കം.

കമ്മൽ– 2 ഇന്ദ്രനീലക്കല്ലുകളും നാൽപതോളം ചെറുവജ്രങ്ങളുമടങ്ങിയത്. മേരി അമേലിയും ഹോർട്ടൻസും ഇതു ധരിച്ചിരുന്നു.

കമ്മലുകൾ– മേരി ലൂയിസിനുള്ള വിവാഹസമ്മാനത്തിൽ മാലയ്‌ക്കൊപ്പമുണ്ടായിരുന്ന കമ്മലുകൾ. ഇവയും മരതക നിർമിതം.

വസ്ത്ര പതക്കം– യൂജീൻ റാണിയുടെ 2438 വജ്രങ്ങൾ, 196 അമൂല്യരത്നങ്ങൾ എന്നിവയടങ്ങിയ പതക്കം.

അലങ്കാരകിരീടം (‌ടിയാര)–212 മുത്തുകൾ, 2990 വജ്രങ്ങൾ പതിച്ച കിരീടം. യൂജീൻ റാണിയുടേത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top