
ഷാർജ രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ലോകത്തിലെ 100 വിമാനത്താവളങ്ങളിലേക്ക് സർവീസ്. പുതിയ ആറ് വിമാനക്കമ്പനികൾ കൂടി ഷാർജയിൽ നിന്നു സർവീസ് ആരംഭിച്ചതോടെ രാജ്യത്തെ വിമാനത്താവളങ്ങളിൽ ഷാർജയും കുതിപ്പ് തുടരുകയാണ്.
2027ആകുമ്പോഴേക്കും 25 ലക്ഷം യാത്രക്കാരെ സ്വീകരിക്കാനുള്ള ശേഷി ഷാർജ വിമാനത്താവളത്തിനുണ്ടാകും. യുഎഇയിൽ ആദ്യ വിമാനം പറന്നിറങ്ങിയത് 1932 ഒക്ടോബർ 5ന് ഷാർജയിലാണ്. ലണ്ടനിലെ ഇംപീരിയൽ എയർവേയ്സ് വിമാനം ഷാർജയിലിറങ്ങിയ ദിവസത്തെ അനുസ്മരിച്ച് എല്ലാ വർഷവും രാജ്യം ഒക്ടോബർ 5ന് സിവിൽ ഏവിയേഷൻ ദിനമായി ആചരിക്കുന്നു.