
നഗരത്തിൽ നടപ്പിലാക്കാൻ ആസൂത്രണം ചെയ്യുന്ന ട്രാക്കില്ലാ ട്രാം സംവിധാനം ദുബൈ മെട്രോയുമായി ബന്ധിപ്പിക്കാൻ പദ്ധതിയുണ്ടെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അധികൃതർ. ജൈടെക്സിൽ പ്രദർശിപ്പിച്ച നവീന ഗതാഗത സംവിധാനം സംബന്ധിച്ച വിശദവിവരങ്ങൾ മാധ്യമങ്ങളോടാണ് അധികൃതർ വെളിപ്പെടുത്തിയത്.
പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച സമഗ്ര പഠനം അടുത്ത വർഷം തുടക്കത്തിലോ മധ്യത്തോടെയോ പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ ജനസംഖ്യ വളർന്നുവരുന്ന സാഹചര്യത്തിൽ ഗതാഗതക്കുരുക്ക് കുറക്കാൻ സംവിധാനം ഉപകാരപ്പെടും. 2030ഓടെ നഗരത്തിലെ ഗതാഗത സംവിധാനം 25 ശതമാനവും സ്മാർട്ട്, ഡ്രൈവറില്ലാ രീതികളിലേക്ക് മാറ്റുന്നതിന്റെ ഭാഗമായാണ് പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്.
നിലവിലെ ദുബൈ ട്രാം സംവിധാനം ട്രാക്കിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ, പുതുതായി ആസൂത്രണം ചെയ്യുന സംവിധാനത്തിന് ട്രാക്ക് ആവശ്യമില്ല. ഒപ്റ്റിക്കൽ സെൻസറുകൾ, ജി.പി.എസ്, ലിഡാർ സെൻസിങ് സാങ്കേതികവിദ്യ എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന സംവിധാനത്തിന് ഹൈവേകളിലും പ്രധാന റോഡുകളിലും കടന്നുപോകാൻ ‘വെർച്വൽ’ ട്രാക്ക് നിശ്ചയിക്കും. റോഡുകളിൽ കാറുകൾക്കും ബസുകൾക്കും മറ്റു വാഹനങ്ങൾക്കുമൊപ്പമാണ് ട്രാക്കില്ലാ ട്രാമുകൾ സഞ്ചരിക്കുക. അതേസമയം സുരക്ഷ ഉറപ്പാക്കാനായി ഇവക്ക് പ്രത്യേകമായ ലൈനുകൾ നിശ്ചയിക്കും. ദുബൈയിലെ വിവിധ ഭാഗങ്ങളിൽ നിലവിലുള്ള ബസുകൾക്കായുള്ള പ്രത്യേക ലൈനുകൾക്ക് സമാനമായിരിക്കുമിത്.
മറ്റൊന്ന് അൽ സബ്ഖ, അൽ റിഗ്ഗ എന്നിവിടങ്ങളിലായി രൂപകൽപനയുടെ ഘട്ടത്തിലാണ്. ശേഷിക്കുന്ന മൂന്നെണ്ണം ഡൗൺടൗൺ ദുബായ്, ദെയ്റ ഏരിയ തുടങ്ങിയ ഉയർന്ന ഡിമാൻഡുള്ള ജില്ലകളിലായാണ് സ്ഥാപിക്കുക. ഈ മൾട്ടി-സ്റ്റോറി കാർ പാർക്കിങ് കെട്ടിടങ്ങൾ തിരക്കേറിയ ജില്ലകളിലെ ഗതാഗതക്കുരുക്ക് ലഘൂകരിക്കാൻ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഈ നിർമാണങ്ങൾ സ്മാർട്ട് പാർക്കിങ് ഇൻഫ്രാസ്ട്രക്ചറിനോടും സുസ്ഥിര നഗര മൊബിലിറ്റിയോടുമുള്ള പാർക്കിന്റെ പ്രതിബദ്ധത പ്രതിഫലിക്കുന്നു