ublnews.com

അ​ഞ്ച്​ ബ​ഹു​നി​ല പാ​ർ​ക്കി​ങ്​ കെ​ട്ടി​ട​ങ്ങ​ൾ കൂ​ടി നി​ർ​മി​ക്കാൻ പാ​ർ​ക്കി​ൻ

ന​ഗ​ര​ത്തി​ൽ അ​ഞ്ച്​ ബ​ഹു​നി​ല പാ​ർ​ക്കി​ങ്​ കെ​ട്ടി​ട​ങ്ങ​ൾ കൂ​ടി നി​ർ​മി​ക്കു​മെ​ന്ന്​ പ്ര​ഖ്യാ​പി​ച്ച്​ പെ​യ്​​ഡ്​ പാ​ർ​ക്കി​ങ്​ നി​യ​ന്ത്ര​ണ ക​മ്പ​നി​യാ​യ പാ​ർ​ക്കി​ൻ. തി​ര​ക്കേ​റി​യ വാ​ണി​ജ്യ മേ​ഖ​ല​ക​ളി​ലാ​യി​രി​ക്കും പു​തി​യ പാ​ർ​ക്കി​ങ്​ കെ​ട്ടി​ങ്ങ​ൾ നി​ർ​മി​ക്കു​ക. ര​ണ്ട്​ വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന്​ പാ​ർ​ക്കി​ൻ സി.​ഇ.​ഒ എ​ൻ​ജി​നീ​യ​ർ മു​ഹ​മ്മ​ദ്​ അ​ൽ അ​ലി അ​റി​യി​ച്ചു.

അ​ഞ്ച്​ എ​ണ്ണ​ത്തി​ൽ ഒ​രു കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം ബ​ർ​ദു​ബൈ​യി​ലെ അ​ൽ സൂ​ഖ്​ അ​ൽ ക​ബീ​റി​ൽ ന​ട​ന്നു​വ​രു​ക​യാ​ണ്. അ​ൽ സ​ബ്​​ഖ, അ​ൽ റി​ഗ്ഗ എ​ന്നി​വി​ട​ങ്ങ​ളി​ലെ പാ​ർ​ക്കി​ങ്​ കെ​ട്ടി​ട​ങ്ങ​ളു​ടെ രൂ​പ​രേ​ഖ ത​യാ​റാ​യി വ​രു​ന്നു. ഡൗ​ൺ ടൗ​ൺ ദു​ബൈ, ദേ​ര പോ​ലെ ന​ഗ​ര​ത്തി​ലെ ഏ​റ്റ​വും തി​ര​ക്കേ​റി​യ സ്ഥ​ല​ങ്ങ​ളി​ലാ​യി​രി​ക്കും ബാ​ക്കി​യു​ള്ള പാ​ർ​ക്കി​ങ്​ കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ക​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ദു​ബൈ വേ​ൾ​ഡ്​ ട്രേ​ഡ്​ സെ​ന്‍റ​റി​ൽ ന​ട​ക്കു​ന്ന ​സാ​​ങ്കേ​തി​ക വി​ദ്യ പ്ര​ദ​ർ​ശ​ന​മാ​യ ജൈ​ടെ​ക്സ്​ ഗ്ലോ​ബ​ലി​ന്‍റെ ഭാ​ഗ​മാ​യി മാ​ധ്യ​മ​ങ്ങ​ളോ​ട്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സു​സ്ഥി​ര ന​ഗ​ര ഗ​താ​ഗ​തം, സ്മാ​ർ​ട്ട്​ പാ​ർ​ക്കി​ങ്​ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ വി​ക​സി​പ്പി​ക്കു​ന്ന​തി​ൽ പാ​ർ​ക്കി​നി​ന്‍റെ പ്ര​തി​ബ​ദ്ധ​ത​യാ​ണ്​ പു​തി​യ പാ​ർ​ക്കി​ങ്​ കെ​ട്ടി​ങ്ങ​ളു​ടെ നി​ർ​മാ​ണം ​പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

നി​ല​വി​ൽ ഊ​ദ്​ മേ​ത്ത, അ​ൽ ജാ​ഫി​ലി​യ, ബ​നി​യാ​സ്, നാ​യി​ഫ്, അ​ൽ ഗു​ബൈ​ബ, അ​ൽ സ​ത്​​വ, അ​ൽ റി​ഗ്ഗ തു​ട​ങ്ങി​യ ​പ്ര​ധാ​ന മേ​ഖ​ല​ക​ളി​ലാ​യു​ള്ള ബ​ഹു​നി​ല പാ​ർ​ക്കി​ങ്​ കെ​ട്ടി​ങ്ങ​ളി​ൽ 3651 പാ​ർ​ക്കി​ങ്​ സ്ഥ​ല​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ്​ പാ​ർ​ക്കി​നാ​ണെ​ന്നും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top