ublnews.com

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് സന്ദർശനത്തിനു ബഹ്‌റൈനിൽ തുടക്കം

മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൾഫ് സന്ദർശനത്തിനു ബഹ്‌റൈനിൽ തുടക്കമായി. ഇന്നലെ പുലർച്ചെയോടെ എത്തിയ മുഖ്യമന്ത്രിയെ ഇന്ത്യൻ സ്ഥാനപതി വിനോദ് കെ. ജേക്കബിന്റെ നേതൃത്വത്തിൽ പ്രവാസി സംഘടനാ പ്രതിനിധികൾ സ്വീകരിച്ചു.

ഇന്നു വൈകിട്ട് 6.30നു കേരള പ്രവാസി സമാജം ഓഡിറ്റോറിയത്തിൽ പ്രവാസി സംഗമം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി സജി ചെറിയാൻ, ലുലു ഗ്രൂപ്പ് ചെയർമാനും നോർക്ക വൈസ് ചെയർമാനുമായ എം.എ. യൂസഫലി എന്നിവർ പങ്കെടുക്കും. നാളെ കേരളത്തിൽ തിരിച്ചെത്തി 24ന് ഒമാനിലേക്കു പോകും.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top