
സൗദിയിൽ വാൾനട്ട് ഷിപ്പ്മെന്റിന്റെ മറവിൽ ഒളിപ്പിച്ചു കടത്തിയ ലഹരിമരുന്നിന്റെ 2 ദശലക്ഷത്തിലേറെയുള്ള ഗുളികകളുടെ വൻശേഖരം പിടികൂടി. വാൾനട്ടുകൾ നിറച്ച കാർട്ടണുകളിൽ പ്രത്യേകം കൂടുകളിൽ ഒളിപ്പിച്ച കടത്തിയ 2,064,000 ആംഫെറ്റാമൈൻ ഗുളികകൾ നാർക്കോട്ടിക് കൺട്രോൾ ജനറൽ ഡയറക്ടറേറ്റ് പരിശോധനയിൽ പിടിച്ചെടുത്തതായി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചു.
ഇതുമായി ബന്ധപ്പെട്ട് രണ്ട് സിറിയൻ പൗരന്മാരെയും സ്വദേശികളേയും കസ്റ്റഡിയിലെടുത്തതായും അവർക്കെതിരെ നിയമനടപടി സ്വീകരിച്ചതായും പബ്ലിക് പ്രോസിക്യൂഷന് അയച്ചതായും അധികൃതർ അറിയിച്ചു.
ഖസിം മേഖലയിലെ റോഡ് സുരക്ഷയ്ക്കായുള്ള പ്രത്യേക സേന, മെഡിക്കൽ സർക്കുലേഷൻ ചട്ടങ്ങൾക്ക് വിധേയമായി 13 കിലോഗ്രാം ലഹരിമരുന്ന് ഹാഷിഷും, 4763 ഗുളികകളുമായി ഒരാളെ അറസ്റ്റ് ചെയ്തു. ലഹരിമരുന്ന് കള്ളക്കടത്ത് അല്ലെങ്കിൽ കടത്ത് സംബന്ധിച്ച ഏതെങ്കിലും പ്രവർത്തനങ്ങളെക്കുറിച്ച് തങ്ങൾക്കുള്ള വിവരങ്ങൾ റിപ്പോർട്ട് ചെയ്യാൻ സുരക്ഷാ അധികാരികൾ പൗരന്മാരോടും താമസക്കാരോടും അഭ്യർഥിച്ചു