ublnews.com

ഷാർജ വ്യവസായ മേഖലയിൽ വൻ തീപിടിത്തം

ഷാർജ വ്യവസായ മേഖലയിൽ വൻ തീപിടിത്തം. ഇന്നലെ (ബുധൻ) വൈകിട്ട് ആറോടെയുണ്ടായ തീപിടിത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഒട്ടേറെ ഗോഡൗണുകൾ ഉൾപ്പെട്ട കെട്ടിട സമുച്ചയത്തിലാണ് തീ പടർന്നതെന്നാണ് സൂചന. തീപിടിത്തമുണ്ടായതിന് പിന്നാലെ പ്രദേശത്ത് സൈറൺ മുഴങ്ങുന്ന ശബ്ദം കേട്ടതായും തീജ്വാലകൾ ആകാശത്തേക്ക് ഉയരുന്നത് കണ്ടതായും പ്രദേശവാസികൾ പറയുന്നു. തീ അതിവേഗം ശക്തി പ്രാപിക്കുകയായിരുന്നു. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് വിഭാഗം തീയണച്ചു.
‍‍

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top