ublnews.com

സൈനിക രേഖകളും രഹസ്യങ്ങളും ചോർത്തി; ഇന്ത്യൻ വംശജനായ ആഷ്‌ലി ടെല്ലിസിനെ എഫ്ബിഐ അറസ്റ്റ് ചെയ്തു

സൈനിക രേഖകളും രഹസ്യങ്ങളും ചോർത്തിയെന്ന പേരിൽ ഇന്ത്യൻ വംശജനായ ആഷ്‌ലി ടെല്ലിസിനെ എഫ്ബിഐ അറസ്റ്റ് ചെയ്തു. പെന്റഗണിൽ കരാർ അടിസ്ഥാനത്തിലും സർക്കാരിന്റെ ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുണ്ട്. ദക്ഷിണേഷ്യയുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ വിദഗ്ധനാണ് ആഷ്‌ലി.

വ്യോമസേനയുടെ തന്ത്രങ്ങളും സാങ്കേതിക വിദ്യകളും സംബന്ധിച്ച രേഖകൾ അനധികൃതമായി കൈകാര്യം ചെയ്യുകയും കടത്തിക്കൊണ്ടുപോവുകയും ചെയ്തതായി കോടതി രേഖകൾ വ്യക്തമാക്കുന്നു. ടെല്ലിസ് കഴിഞ്ഞ കുറേ വർഷങ്ങളായി ചൈനീസ് സർക്കാർ ഉദ്യോഗസ്ഥരുമായി നിരവധി തവണ കൂടിക്കാഴ്ച നടത്തിയതായി എഫ്ബിഐ കോടതിയിൽ സമർപിച്ച സത്യവാങ്മൂലത്തിൽ പറയുന്നു

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top