ublnews.com

സൗദി അറേബ്യ ഫിഫ ലോകകപ്പ് യോ​ഗ്യത ഉറപ്പിച്ചു

സൗദി അറേബ്യ 2026 ഫിഫ ലോകകപ്പ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത ഉറപ്പിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ജിദ്ദയിലെ അൽ ഇൻമ സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായക മത്സരത്തിൽ ഇറാഖുമായി ഗോൾരഹിത സമനില പാലിച്ചതോടെയാണ് സൗദിയുടെ ലോകകപ്പ് പ്രവേശനം.

ഗ്രൂപ്പ് ബിയിൽ സമനില നേടിയത് ലോകകപ്പ് ഫൈനൽ റൗണ്ടിലേക്ക് യോഗ്യത നേടാൻ സൗദി അറേബ്യക്ക് മതിയായിരുന്നു. സ്വന്തം ഹോം ഗ്രൗണ്ടിൽ നടന്ന ഈ നിർണ്ണായക മത്സരത്തിൽ ടീമിന് പിന്തുണയുമായി 60,816 പേരാണ് സ്റ്റേഡിയം നിറഞ്ഞ് കവിഞ്ഞത്. ഇറാഖുമായി സമനില പാലിച്ചതോടെ ഇരു ടീമുകളും നാല് പോയിന്റുകൾ വീതം നേടി. എന്നാൽ മികച്ച ഗോൾ വ്യത്യാസത്തിന്റെ അടിസ്ഥാനത്തിൽ ‘ഗ്രീൻ ഫാൽക്കൺസ്’ യോഗ്യത ഉറപ്പിച്ചു.

1994, 1998, 2002, 2006, 2018, 2022 എന്നീ വർഷങ്ങളിലെ ലോകകപ്പ് ഫൈനൽ റൗണ്ടുകളിൽ കളിച്ച സൗദി ദേശീയ ടീം നേടുന്ന ഏഴാമത്തെ ലോകകപ്പ് യോഗ്യതയാണിത്. 2026 ലോകകപ്പിൽ മത്സരിക്കുമ്പോൾ ഏഷ്യൻ പ്ലേഓഫ് ഗ്രൂപ്പിൽ നിന്ന് തുടർച്ചയായി മൂന്നാം തവണയാണ് സൗദി ലോകകപ്പ് യോഗ്യത നേടുന്നത്. വരാനിരിക്കുന്ന അമേരിക്ക, കാനഡ, മെക്സിക്കോ എന്നിവിടങ്ങളിൽ നടക്കുന്ന ലോകകപ്പിൽ തങ്ങളുടെ ടീമിന് മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top