
ഡെലിവറി മോട്ടോർസൈക്കിളുകൾ ഉൾപ്പെടുന്ന അപകടങ്ങൾ 50 ശതമാനമെങ്കിലും കുറയ്ക്കാൻ ലക്ഷ്യമിട്ട് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ) നിർമിത ബുദ്ധി (എഐ) അധിഷ്ഠിത പൈലറ്റ് പദ്ധതിക്ക് തുടക്കമിട്ടു. ‘സുരക്ഷിത നഗരങ്ങൾക്കായുള്ള എഐ ക്യാംപെയിൻ’എന്ന് പേരിട്ടിരിക്കുന്ന ഈ പദ്ധതി റൈഡർമാർ യോഗ്യതയുള്ളവരാണോ, സുരക്ഷിതമായി ഓടിക്കുന്നുണ്ടോ, നിർദേശിക്കപ്പെട്ട പരിധിക്കുള്ളിൽത്തന്നെയാണോ സഞ്ചരിക്കുന്നത് എന്നെല്ലാം ഉറപ്പാക്കും. ഇതിനായി ക്യാമറകൾ, മുഖം തിരിച്ചറിയൽ സംവിധാനം (ഫേഷ്യൽ റെക്കഗ്നിഷൻ), ടെലിമാറ്റിക്സ് സംവിധാനങ്ങൾ എന്നിവ ബൈക്കുകളിൽ സ്ഥാപിക്കും.