
അടിയന്തര സാഹചര്യങ്ങളിൽ യു.എ.ഇ ഗോൾഡൻ വിസക്കാർക്ക് കോൺസുലർ സേവനം നലകുമെന്ന് വിദേശകാര്യ മന്ത്രാലയം. ദുരന്തങ്ങളുടെയും മറ്റു പ്രശ്നങ്ങളുടെയും പശ്ചാത്തലത്തിൽ വിദേശത്ത് സഹായം ആവശ്യമായി വരുമ്പോഴാണ് പുതിയ സംവിധാനം ഉപകാരപ്പെടുക. മലയാളികളടക്കമുള്ള ഗോൾഡൻ വിസക്കാർക്ക് ഏറെ ആശ്വാസകരമായ പ്രഖ്യാപനമാണ് അധികൃതർ പുറത്തുവിട്ടിരിക്കുന്നത്.
വിദേശത്ത് മരണപ്പെടുന്ന ഗോൾഡൻ വിസക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനും സംസ്കരിക്കുന്നതിനും സേവനം ലഭ്യമാകും. പ്രയാസകരമായ സമയങ്ങളിൽ പ്രവാസികളുടെ കുടുംബങ്ങൾക്ക് എല്ലാ ഇടപാടുകളും വേഗത്തിൽ പൂർത്തിയാക്കാൻ ഇതിലൂടെ സാധിക്കും. സേവനം ലഭിക്കുന്നതിന് വിദേശകാര്യ മന്ത്രാലയം പ്രത്യേകമായ ഹോട്ട്ലൈൻ നമ്പറും പുറത്തുവിട്ടിട്ടുണ്ട്.