
സംസ്ഥാനത്ത് നിർണായകമായ തിരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ കേരളത്തിൽ ശ്രദ്ധയൂന്നി പ്രവർത്തിക്കാനാണ് താൽപര്യമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി നിയോഗിക്കപ്പെട്ട അബിൻ വർക്കി. സ്ഥാനങ്ങൾ അല്ല പ്രധാനം. യൂത്ത് കോൺഗ്രസിൽ ദേശീയതലത്തിൽ നൽകിയ പദവിയിൽ നിന്ന് ഒഴിവാക്കി കേരളത്തിൽ പ്രവർത്തിക്കാൻ അനുവദിക്കണമെന്ന് നേതാക്കളോട് അഭ്യർഥിച്ചു. യൂത്ത് കോൺഗ്രസ് നേതൃത്വത്തിലെ പുനഃസംഘടന സംബന്ധിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
പാർട്ടി എടുത്ത തീരുമാനം തെറ്റായി പോയി എന്നു പറയില്ല. പല ഘടകങ്ങൾ വിലയിരുത്തിയാകും ആ തീരുമാനം എടുത്തത്. എന്നാൽ എന്റെ ഒരു താൽപര്യം പാർട്ടി നേതൃത്വത്തെ വിനയപൂർവം അറിയിക്കും. എനിക്ക് കേരളത്തിൽ തുടരാനാണ് ആഗ്രഹം. പിണറായി സർക്കാരിനെതിരായ സമരങ്ങളും ക്യാംപെയ്നുകളിലും പങ്കെടുക്കണം. പഞ്ചായത്ത് നിയമസഭ തിരഞ്ഞെടുപ്പ് വരികയാണ്.