
ഖത്തറിൽ വെള്ളിയാഴ്ച പ്രവൃത്തി ദിവസമായിരിക്കുമെന്ന വാര്‍ത്തകളിലും സന്ദേശങ്ങളിലും വ്യക്തത വരുത്തി അധികൃതര്‍. സമൂഹമാധ്യമത്തിലും മറ്റും പ്രചരിക്കുന്ന അഭ്യൂഹങ്ങൾ സിവിൽ സർവീസ് ബ്യൂറോ ആൻഡ് ഗവൺമെന്റ് ഡെവലപ്‌മെന്റ് പ്രസിഡന്റ് ഡോ. അബ്ദുൽ അസീസ് ബിൻ നാസർ ബിൻ മുബാറക് അൽ ഖലീഫ നിഷേധിച്ചു. ഇത്തരം വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും നിലവിലെ വര്‍ക്ക് വീക്ക് ഘടനയില്‍ മാറ്റമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഖത്തറില്‍ വെള്ളിയാഴ്ച പ്രവൃത്തി ദിനമാക്കിയെന്നും ശനി, ഞായര്‍ ദിവസങ്ങൾ വാരാന്ത്യ അവധിയാക്കി മാറ്റിയെന്നുമായിരുന്നു സമൂഹമാധ്യമത്തിൽ പ്രചരിച്ച വാർത്ത. ഈ സാഹചര്യത്തിലാണ് സിവില്‍ സര്‍വീസ് ബ്യൂറോ വ്യക്തത വരുത്തിയത്