
ലോകത്തിലെ ഏറ്റവും സന്തോഷമുള്ള നഗരങ്ങളുടെ പട്ടികയിൽ അബുദാബിക്ക് ഒന്നാം സ്ഥാനം. ടൈം ഔട്ട് 2025 നടത്തിയ സർവേയിലാണ് അബുദാബി മികവിന്റെ ഉയരങ്ങളിലെത്തിയത്. ആഗോള തലത്തിൽ 20 സന്തോഷ നഗരങ്ങളുടെ പട്ടികയിൽ ദുബായിയും ഇടംപിടിച്ചു.
മെഡലിൻ, കേപ് ടൗൺ, മെക്സിക്കോ സിറ്റി, മുംബൈ എന്നിവയാണ് രണ്ടു മുതൽ അഞ്ച് വരെയുള്ള സ്ഥാനങ്ങളിൽ എത്തിയത്. ബെയ്ജിങ്, ഷാങ്ഹായ് എന്നിവ യഥാക്രമം ആറും ഏഴും സ്ഥാനങ്ങളിലെത്തി. ജീവിത നിലവാരം, കമ്യൂണിറ്റി സ്പിരിറ്റ്, വ്യക്തിപരമായ സംതൃപ്തി എന്നിവയെക്കുറിച്ച് താമസക്കാരിൽ നടത്തിയ സർവേകളിലാണ് ഈ കണ്ടെത്തൽ. ചോദ്യാവലിയിൽ ഉത്തരങ്ങൾക്കൊപ്പം എന്തുകൊണ്ട് ഇഷ്ടപ്പെടുന്നുവെന്ന വിശദീകരണം കൂടി വിലയിരുത്തിയാണ് അന്തിമ പട്ടിക തയാറാക്കിയത്.