
യുഎഇയിൽ സ്റ്റീലിന്റെ കസ്റ്റംസ് തീരുവ ഇരട്ടിയാക്കി. കസ്റ്റംസ് ഡ്യൂട്ടി 10 ശതമാനമാക്കിയാണ് ഉയർത്തിയതെന്ന് ദുബായ് കസ്റ്റംസ് അറിയിച്ചു. 2026 ഒക്ടോബർ 12 വരെയാണ് വർധിച്ച നിരക്ക് ഈടാക്കുക. ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റിയുടെ പ്രഖ്യാപനത്തെ തുടർന്നാണ് തീരുമാനം.