ublnews.com

യൂബര്‍ സഹസ്ഥാപകനും റെഡ് സീ ഗ്ലോബല്‍ ഗ്രൂപ്പ് സിഇഒക്കും സൗദി അറേബ്യൻ പൗരത്വം

യൂബര്‍ സഹസ്ഥാപകൻ ട്രാവിസ് കലാനിക്കിനും സൗദി അറേബ്യയിലെ റെഡ് സീ ഗ്ലോബല്‍ ഗ്രൂപ്പ് സിഇഒ ജോണ്‍ പഗാനോക്കും സൗദി അറേബ്യ പൗരത്വം നൽകി. സൗദി ഭരണാധികാരി സൽമാൻ രാജാവാണ് ഇരുവർക്കും പൗരത്വം നൽകാൻ ഉത്തരവിട്ടത്. മികച്ച വ്യക്തികളെ സൗദി അറേബ്യയിലേക്ക് ആകർഷിച്ച് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വിശിഷ്ട വ്യക്തികൾക്ക് പൗരത്വം നൽകുന്നത്.

വിഷന്‍ 2030ന്റെ ഭാഗമായി മികച്ച ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, സംരംഭകര്‍ എന്നിവരില്‍ സൗദി അറേബ്യ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. സമീപ കാലത്ത് ഇസ്‌ലാം സ്വീകരിച്ച ട്രാവിസും പഗാനോയും സാങ്കേതികവിദ്യാ, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ സ്ഥാപിക്കുന്നതിലും ടൂറിസം മേഖലകള്‍ വികസിപ്പിക്കുന്നതിലും വിജയകരമായ ശ്രമങ്ങൾ നടത്തുന്നുണ്ട്. ഈ ബഹുമതിക്കും ഈ വിശ്വാസത്തിനും സല്‍മാന്‍ രാജാവിനും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനും പഗാനോ നന്ദിയും കടപ്പാടും അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top