
ഇന്ത്യയുമായുള്ള അടുപ്പം വ്യക്തമാക്കിയും തീവ്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന പാക്കിസ്ഥാന് കടുത്ത ഭാഷയിൽ മുന്നറിയിപ്പു നൽകിയും താലിബാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്താഖി. ഇന്ത്യാ സന്ദർശനത്തിനെത്തിയ മുത്താഖി, വിദേശകാര്യ മന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു.
ഒരു തീവ്രവാദ സംഘടനയും അഫ്ഗാന്റെ മണ്ണിൽ ഇപ്പോഴില്ലെന്നും അത്തരം പ്രവർത്തനങ്ങൾ താലിബാൻ ഭരണകൂടം അനുവദിക്കില്ലെന്നും പറഞ്ഞ മുത്താഖി, പാക്കിസ്ഥാനു ശക്തമായ ഭാഷയിൽ താക്കീതു നൽകുകയും ചെയ്തു. ‘‘ലഷ്കറെ തയിബയും ജെയ്ഷെ മുഹമ്മദും പോലുള്ള തീവ്രവാദ സംഘടനകൾ അഫ്ഗാനിസ്ഥാനിൽ ഏറെക്കാലം പ്രവർത്തിച്ചിരുന്നു. പക്ഷേ കഴിഞ്ഞ നാലു വർഷത്തിനിടെ താലിബാൻ ഭരണകൂടം അവരെയെല്ലാം തുടച്ചുനീക്കി. അഫ്ഗാനിലെ ഒരിഞ്ചു മണ്ണു പോലും ഇപ്പോൾ അവരുടെ നിയന്ത്രണത്തിലില്ല. അതിർത്തി പ്രദേശങ്ങളിൽ ആക്രമണങ്ങൾ നടക്കുന്നുണ്ട്.