
മധ്യപ്രദേശില്‍ വിരമിച്ച പൊതുമരാമത്ത് വകുപ്പ് (പിഡബ്ല്യുഡി) ചീഫ് എഞ്ചിനീയര്‍ ജി.പി. മെഹ്‌റയുടെ വസതിയിലും മറ്റ് സ്വത്തുക്കളിലും ലോകായുക്ത നടത്തിയ റെയ്ഡില്‍ അവിശ്വസനീയമായാം വിധം സമ്പത്ത് കണ്ടെത്തിയതായി അധികൃതര്‍ അറിയിച്ചു
അനധികൃത സ്വത്ത് സമ്പാദനത്തെക്കുറിച്ചുള്ള പരാതിയില്‍ തുടങ്ങിയ ചെറിയ അന്വേഷണമാണ് ഇത്തരത്തില്‍ വന്‍ അഴിമതി മറനീക്കി പുറത്ത് വന്നത്. റെയ്ഡില്‍ പിടിച്ചെടുത്ത പണം എണ്ണിത്തീര്‍ക്കാന്‍ യന്ത്രങ്ങള്‍ കൊണ്ടുവരേണ്ടിവന്നു ഉദ്യോഗസ്ഥര്‍ക്ക്. 3 കോടിയിലധികം രൂപ വിലമതിക്കുന്ന സ്വര്‍ണ്ണവും കിലോക്കണക്കിന് വെള്ളിയുമടക്കം പിടിച്ചെടുത്തു.
ലോകായുക്തയിലെ നാല് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് (ഡിഎസ്പി) റാങ്കിലുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ നടന്ന മിന്നല്‍ പരിശോധന ഭോപ്പാലിലെയും നര്‍മ്മദാപുരത്തെയും നാല് സ്ഥലങ്ങളിലേക്ക് വ്യാപിച്ചു.
നര്‍മ്മദാപുരത്തെ സോഹാഗ്പുറിലുള്ള മെഹ്റയുടെ ഫാംഹൗസ് ആഡംബരങ്ങളുടെ സാമ്രാജ്യമായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു. ആഡംബര കാറുകളും കോട്ടേജുകളും ഒരു ക്ഷേത്രവും അടക്കം ഉള്‍ക്കൊള്ളുന്നതായിരുന്നു ഈ ഫാംഹൗസ്.