ലോകത്തിലെ ഏറ്റവും വലിയ സമുദ്ര കായിക ഇനമായ ഫോർമുല വൺ വേൾഡ് പവർബോട്ട് ചാമ്പ്യൻഷിപ്പിന്റെ നാലാം റൗണ്ട് ‘ജിദ്ദ ഗ്രാൻഡ് പ്രിക്സ് 2025’ എന്ന പേരിൽ ജിദ്ദയിൽ നടത്താനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു. നവംബർ 27 മുതൽ 29 വരെയാണ് മത്സരം.
ഫോർമുല വൺ വേൾഡ് പവർബോട്ട് ചാമ്പ്യൻഷിപ്പിന്റെ സ്ഥാപകനും അന്താരാഷ്ട്ര സംഘാടകനുമായ മിസ്റ്റർ നിക്കോളോ ഡി സാൻ ജെർമാനോയുടെ സാന്നിധ്യത്തിൽ ചൈനയിലെ ഷാങ്ഹായിൽ നടന്ന ഒരു പ്രത്യേക ചടങ്ങിൽ സൗദി പ്രതിനിധി സംഘം ചാമ്പ്യൻഷിപ് പതാക സ്വീകരിച്ചു. 2025ലെ ജിദ്ദ സീസണിന്റെ ഭാഗമായാണ് വേൾഡ് പവർബോട്ട് മത്സരം ‘ജിദ്ദ ഗ്രാൻറ് പ്രിക്സ് 2025’ സംഘടിപ്പിക്കുന്നത്.