
മുനിസിപ്പാലിറ്റിയുടെ വിവിധ പരിശോധനകൾ നടത്തുന്ന ഉദ്യോഗസ്ഥരുടെ മികവ് ഉറപ്പുവരുത്താൻ ‘സിറ്റി ഇൻസ്പെക്ടർ’ പദ്ധതി ആരംഭിച്ചു. പദ്ധതിയുടെ ആദ്യഘട്ടത്തിന്റെ ഭാഗമായി 63 ഇമാറാത്തി ഉദ്യോഗസ്ഥർക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
മുനിസിപ്പൽ പരിശോധനകളുടെ 14 മേഖലകളിൽ പ്രാവീണ്യം നേടിയാണ് ഇവർക്ക് അംഗീകാരം നൽകിയിരിക്കുന്നത്. പരിശോധന സംവിധാനം ഏകീകരിക്കുകയും നിശ്ചിത നിയമത്തിനും മാർഗനിർദേശങ്ങൾക്കും അനുസരിച്ചാണെന്ന് ഉറപ്പാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. പദ്ധതി വഴി പുറത്തിറങ്ങുന്ന ഉദ്യോഗസ്ഥർക്ക് കൃത്യമായ പരിശോധന രീതികളുണ്ടാകും. ദുബൈയിലെ ആരോഗ്യം, ഭക്ഷ്യ സുരക്ഷ, ജീവിത നിലവാരം എന്നിവ ആഗോള തലത്തിലെ ഏറ്റവും മികച്ചതാക്കി മാറ്റാനും പദ്ധതി ഉപകരിക്കും. പദ്ധതിയുടെ ഭാഗമായി സിറ്റി ഇൻസ്പെക്ടർ പ്രഫഷനൽ ഡിപ്ലോമ കോഴ്സും അധികൃതർ ആരംഭിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലെയും പരിശോധകർക്ക് അംഗീകാരം ഉറപ്പാക്കാൻ കോഴ്സിലൂടെ സാധിക്കും.