
ഒമാനിലെ അൽ വുസ്ത ഗവർണറേറ്റിലെ വിലായത് അൽ ദുഖ്മിലുണ്ടായ റോഡപകടത്തിൽ എട്ട് പേർ മരിച്ചു, രണ്ട് പേർക്ക് പരുക്ക്. അൽ റോയ അറബിക് ദിനപത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഒമാൻ ആരോഗ്യ മന്ത്രാലയം മരണസംഖ്യ സ്ഥിരീകരിച്ചു. അപകടം സംഭവിച്ച് എത്രയും വേഗം മെഡിക്കൽ സംഘം സംഭവസ്ഥലത്ത് എത്തിയതായും, പരുക്കേറ്റവരെ ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രികളിലേക്ക് മാറ്റിയതായും മന്ത്രാലയം അറിയിച്ചു.
അപകടത്തിന്റെ കാരണം കണ്ടെത്താൻ അധികൃതർ അന്വേഷണം ആരംഭിച്ചു. ഈ സംഭവത്തെത്തുടർന്ന് പ്രദേശത്ത് റോഡ് സുരക്ഷയെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കണമെന്ന ആവശ്യം വർധിച്ചിട്ടുണ്ട്.