ublnews.com

ജർമനിയിലെ നിയുക്ത മേയർ ഐറിസ് സ്സാൾസറിന് കുത്തേറ്റു

പടിഞ്ഞാറൻ ജർമനിയിലെ ഹെർദെക്കെ നഗരത്തിലെ നിയുക്ത മേയർ ഐറിസ് സ്സാൾസറിന് (57) കുത്തേറ്റു. ഗുരുതരമായി പരുക്കേറ്റ ഐറിസ് തീവ്രപരിചരണവിഭാഗത്തിലാണ്. കഴുത്തിലും വയറിലുമാണ് കുത്തേറ്റതെന്നാണ് റിപ്പോർട്ടുകൾ

സ്വന്തം വസതിക്ക് സമീപം ഒരു സംഘം ആളുകളുടെ കുത്തേറ്റു നിലത്തുവീണ ഐറിസ് സ്സാൾസർ ഇഴഞ്ഞ് വീട്ടിൽ അഭയം തേടുകയായിരുന്നുവെന്ന് മകൻ മൊഴി നൽകിയതായി വാർത്താ ഏജൻസി റിപ്പോർട്ടു ചെ‌യ്‌തു. ആക്രമണത്തിന്റെ കാരണം വ്യക്‌തമല്ലെന്നും പ്രതികളെ കണ്ടെത്താൻ അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു.

കഴിഞ്ഞ മാസം 28നാണ് മേയറായി തിരഞ്ഞെടുക്കപ്പെട്ടത്. നവംബർ 1ന് ആണ് ചുമതലയേൽക്കാനിരിക്കേയാണ് ആക്രമണം. ജർമൻ സർക്കാരിൽ കൂട്ടുകക്ഷിയായ സോഷ്യൽ ഡെമോക്രാറ്റ് പാർട്ടിയുടെ നേതാവാണ്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top