ublnews.com

ദുബായിലെ ദീപാവലി ആഘോഷം 5 ദിവസം ; നൂർ ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ്

ദീപാവലിക്ക് നൂർ, ഫെസ്റ്റിവൽ ഓഫ് ലൈറ്റ്സ് എന്ന പേരിൽ 5 ദിവസത്തെ ആഘോഷത്തിന് ദുബായ്. ഈ മാസം 17, 18, 19, 24, 25 തീയതികളിൽ ദുബായ് അൽസീഫ് സ്ട്രീറ്റിലും ഗ്ലോബൽ വില്ലേജിലുമായി ആഘോഷം നടക്കും. 17ന് വൈകിട്ട് 6.30ന് സൂഖ് അൽസീഫിലാണ് ഉദ്ഘാടനം.

ഇന്ത്യൻ കോൺസുലേറ്റ്, ടീം വർക്ക് ആർട്സ് എന്നിവയുടെ സഹകരണത്തോടെ ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് (ഡിഎഫ്ആർഇ) ആണ് പരിപാടി നടത്തുന്നത്. 17ന് രാത്രി 9ന് അൽസീഫ് ക്രീക്കിലാണ് ആദ്യ വെടിക്കെട്ട്.

സംഗീതം, നൃത്തം, ഘോഷയാത്ര, പ്രദർശനം, പരമ്പരാഗത വിപണി, കവിതാപാരായണം, കഥപറച്ചിൽ, പ്രഭാഷണങ്ങൾ, ഹാസ്യവിനോദ പരിപാടികൾ, ഇന്ത്യൻ സംസ്കാരത്തെയും പാരമ്പര്യത്തെയും കുറിച്ചുള്ള ശിൽപശാലകൾ, വെടിക്കെട്ട് തുടങ്ങി ഒട്ടേറെ പരിപാടികളാണ് ഇതോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നത്. 18, 19 തീയതികളിൽ രാത്രി 9ന് നാല് സ്ഥലങ്ങളിൽ വെടിക്കെട്ട് നടക്കും. 24, 25 തീയതികളിലും ആഘോഷം തുടരും. പ്രവേശനം സൗജന്യം. കൂടുതൽ വിവരങ്ങൾ വെള്ളിയാഴ്ച പ്രഖ്യാപിക്കുമെന്ന് ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റ് അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top