ublnews.com

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് ; ബോളിവുഡ് നടി ശിൽപ ഷെട്ടിയെ ചോദ്യം ചെയ്ത് മുംബൈ പൊലീസ്

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ ബോളിവുഡ് നടി ശിൽപ ഷെട്ടിയെ ചോദ്യം ചെയ്ത് മുംബൈ പൊലീസ്. തിങ്കളാഴ്ച അവരുടെ വീട്ടിലെത്തിയാണ് പൊലീസ് സംഘം നാലു മണിക്കൂറോളം ചോദ്യം ചെയ്തത്.

ബെസ്റ്റ് ഡീല്‍ ടിവി പ്രൈവറ്റ് ലിമിറ്റഡിനായുള്ള വായ്പ-നിക്ഷേപ ഇടപാടുമായി ബന്ധപ്പെട്ട് ശിൽപ ഷെട്ടി– രാജ് കുന്ദ്ര ദമ്പതികൾ വ്യവസായി ദീപക് കോത്താരിയിൽനിന്ന് 60 കോടി രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. 2015നും 2023നും ഇടയിൽ ബിസിനസ് വികസിപ്പിക്കാനെന്ന വ്യാജേന ദമ്പതികൾ തന്റെ കയ്യിൽ നിന്ന് 60 കോടി രൂപ വാങ്ങി വ്യക്തിപരമായ ആവശ്യങ്ങൾക്കായി ചെലവഴിച്ചെന്നായിരുന്നു വ്യവസായി ദീപക് കോത്താരിയുടെ ആരോപണം.

നിശ്ചിത സമയത്തിനുള്ളിൽ 12% വാർഷിക പലിശയോടെ പണം തിരികെ നൽകുമെന്ന് ഉറപ്പു നൽകിയിരുന്നതായും 2016 ഏപ്രിലിൽ ശിൽപ്പ ഷെട്ടി രേഖാമൂലം ഒരു വ്യക്തിഗത ഗ്യാരണ്ടി നൽകിയിരുന്നതായും കോത്താരി പറയുന്നു. എന്നാൽ ഇതിനു പിന്നാലെ ഏതാനും മാസങ്ങൾക്കുള്ളിൽ ശിൽപ്പ ഷെട്ടി സ്ഥാപനത്തിന്റെ ഡയറക്ടർ സ്ഥാനം രാജിവച്ചു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top