ublnews.com

സന്ദർശക വീസയിൽ സൗദിയിലെത്തുന്നവർക്ക് ബാങ്ക് അക്കൗണ്ട്

സന്ദർശക വീസയിൽ സൗദിയിലെത്തുന്നവർക്ക് ബാങ്ക് അക്കൗണ്ട് തുറക്കുന്നതിനാവശ്യമായ നടപടികളും ആവശ്യമായ രേഖകളും സൗദി സെൻട്രൽ ബാങ്ക് വ്യക്തമാക്കി. വിവിധ ആവശ്യങ്ങൾക്കായി സൗദിയിൽ സന്ദർശനത്തിനെത്തുന്നവർക്ക് സൗദി ബാങ്ക് അക്കൗണ്ട് തുറക്കുന്നതുവഴി പലവകകളിൽ തുകകൾ ഒടുക്കുന്നതിനും ചെലവഴിക്കുന്നതിനും മറ്റും ഏറെ സഹായകമാവും.

സന്ദർശക വീസയിലുള്ളവർക്ക് അക്കൗണ്ട് തുറക്കുന്നതിനും രേഖകൾ കാലഹരണപ്പെട്ടാൽ അക്കൗണ്ട് മരവിപ്പിക്കുന്നതിനുമുള്ള 5 ആവശ്യകതകളാണ് സെൻട്രൽ ബാങ്ക് വിശദമാക്കിയത്. മിനിസ്ട്രി ഓഫ് ഇന്റീരിയർ നൽകുന്ന സന്ദർശക ഐഡിയുടെ പകർപ്പ്, സന്ദർശകന്റെ സൗദിയിലെ താമസ വിലാസം, അവരുടെ മാതൃരാജ്യത്തെ വിലാസം, സൗദിയിലെ സന്ദർശനത്തിന്റെ ഉദ്ദേശ്യം എന്നിവയ്ക്ക് പുറമെ അക്കൗണ്ട് തുറക്കുന്നതിന് ആധാരമായി സമർപ്പിക്കേണ്ടത് സൗദിയിലെ സന്ദർശന കാലയളവ് ദൈർഘ്യം അവസാനിക്കുന്നതിന് മുൻപായി കാലഹരണപ്പെടാത്ത കാലാവധിയുള്ള അനുബന്ധ രേഖകളാവണം.

സന്ദർശകൻ പ്രായപൂർത്തിയാകാത്ത ആളാണെങ്കിൽ അക്കൗണ്ട് തുറക്കുന്നതിന് ബാങ്ക് ഒരു രക്ഷിതാവിന്റെയോ ട്രസ്റ്റിയുടെയോ അനുമതിയും നേടേണ്ടതുണ്ട്. പാസ്‌പോർട്ടിലോ താമസ രേഖയിലോ സന്ദർശക ഐഡിയിലോ എഴുതിയിരിക്കുന്നതുപോലെ കുറഞ്ഞത് മുഴുവൻ പേരും ഉൾപ്പെടുന്ന സൗദി ഇതര നിവാസികൾക്കുള്ള ഇലക്ട്രോണിക് റെക്കോർഡ് ബാങ്ക് സൃഷ്ടിക്കുന്നതും ഉൾപ്പെടുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top