
അബുദാബി, അൽ ഐൻ, അൽ ദഫ്ര മേഖലകളിലായി ഏഴ് പുതിയ നഴ്സറികളും രണ്ട് സ്വകാര്യ സ്കൂളുകളും തുറന്നതായി അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് അറിയിച്ചു. ഇതോടെ 4,539 അധിക സീറ്റുകളാണ് വിദ്യാഭ്യാസ മേഖലയിൽ ലഭ്യമായത്. ഇതോടെ അബുദാബി എമിറേറ്റിലെ മൊത്തം നഴ്സറികളുടെ എണ്ണം 233 ആയി ഉയർന്നു.
പുതിയ സ്കൂളുകൾ വന്നതോടെ സ്വകാര്യ സ്കൂളുകളുടെ എണ്ണം 220 ആയി. ഈ സ്കൂളുകൾ മികച്ച നിലവാരമുള്ള വിദ്യാഭ്യാസം, അക്കാദമിക് മികവ്, സർഗാത്മകത, വ്യക്തിഗത വളർച്ച എന്നിവയ്ക്ക് ഊന്നൽ നൽകുന്ന വിവിധതരം പാഠ്യപദ്ധതികൾ വാഗ്ദാനം ചെയ്യുന്നു. സ്കൂളുകളിൽ സീറ്റ് ലഭ്യതക്കുറവ് നേരിടുന്ന ഇന്ത്യൻ കുടുംബങ്ങൾക്ക് ഈ പുതിയ വികസനം ഏറെ സഹായകമാകും. നേരത്തെ മതിയായ സീറ്റുകളില്ലാത്തതിനാൽ വലിയ ബുദ്ധിമുട്ട് മലയാളികൾ ഉൾപ്പടെയുള്ള പ്രവാസികൾ അനുഭവിച്ചിരുന്നു