ublnews.com

വിസ് എയർ അബുദാബിയിലേക്ക് വീണ്ടും വരുന്നു

അബുദാബിയിൽ നിന്ന് വീണ്ടും ബുക്കിം​ഗ് തുടങ്ങി ലോ ബജറ്റ് വിമാന കമ്പനിയായ വിസ് എയർ. അബുദാബിയിൽ നിന്ന് ബൾ​ഗേറിയയിലെ സോഫിയ എയർപോർട്ടിലേക്ക് നവംബർ 17 മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. 309 ദിർഹം മുതൽ ടിക്കറ്റുകൾ ലഭ്യമാണ്. വിവിധ കാരണങ്ങളാൽ അബുദാബിയിൽ നിന്നുള്ള സർവീസുകൾ ഈ വർഷം സെപ്റ്റംബർ 1 മുതൽ വിസ് എയർ അവസാനിപ്പിച്ചിരുന്നു. യുഎഇയിൽ നിന്ന് കുറഞ്ഞ ചെലവിൽ വിവിധ രാജ്യങ്ങളിലേക്ക് സർവീസ് നടത്തുന്ന വിമാന കമ്പനിയാണ് വിസ് എയർ

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top