ublnews.com

സൗദിയിൽ എല്ലാ വിസക്കാർക്കും ഉംറ നിർവ്വഹിക്കാമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം

സൗദിയിൽ വിവിധ തരം വീസകളിൽ കഴിയുന്നവർക്ക് ഉംറ നിർവഹിക്കാൻ കഴിയുമെന്ന് ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. വ്യക്തിഗത, കുടുംബ സന്ദർശക വീസകൾ, ഇ-ടൂറിസ്റ്റ് വീസകൾ, ട്രാൻസിറ്റ് വീസകൾ, വർക്ക് വീസകൾ, മറ്റ് വീസ തരങ്ങൾ എന്നിവയുൾപ്പെടെ പുതിയ നയപ്രകാരം ഉംറ നിർവഹിക്കാൻ അനുമതി ലഭിച്ചിരിക്കുന്നു.

നേരിട്ട് ഉംറ നിർവഹിക്കാൻ ആഗ്രഹിക്കുന്നവർക്കായി ‘നുസുക് ഉംറ’ പ്ലാറ്റ്‌ഫോം അടുത്തിടെ ആരംഭിച്ചതായി മന്ത്രാലയം വ്യക്തമാക്കി. ഗുണഭോക്താക്കൾക്ക് സേവനങ്ങൾ ബുക്ക് ചെയ്യാനും അപ്പോയിന്റ്‌മെന്റുകൾ തിരഞ്ഞെടുക്കാനും അനുവദിക്കുന്ന ഒരു സംയോജിത ഡിജിറ്റൽ സൗകര്യം പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിക്കാനും ഉചിതമായ പാക്കേജ് തിരഞ്ഞെടുക്കാനും ഇലക്ട്രോണിക് രീതിയിൽ ഉംറ പെർമിറ്റ് എളുപ്പത്തിൽ നേടാനും കഴിയും.

ലോകമെമ്പാടുമുള്ള മുസ്​ലിങ്ങൾക്ക് ഹജ്ജ് കർമ്മങ്ങൾ വേഗത്തിലും സമാധാനപൂർണ്ണമായും നിർവഹിക്കുന്നതിന് സൗകര്യമൊരുക്കുക, തീർത്ഥാടകർക്കുള്ള നടപടിക്രമങ്ങൾ ലളിതമാക്കുക, ഹജ്ജ്, ഉംറ സേവനങ്ങളുടെ ഗുണഭോക്താക്കളുടെ വ്യാപ്തി വികസിപ്പിക്കുക എന്നിവയാണ് ഈ നടപടിയുടെ ലക്ഷ്യമെന്ന് മന്ത്രാലയം വിശദീകരിച്ചു. രാജ്യത്തിന്റെ വിഷൻ 2030ന്റെ ലക്ഷ്യങ്ങൾക്ക് അനുസൃതമായിട്ടാണ് ഇതെല്ലാം നടപ്പിലാക്കുന്നത്

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top