
ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായിക്ക് നേരെ കോടതി മുറിക്കുള്ളിൽ അതിക്രമത്തിന് ശ്രമം. ഒരു അഭിഭാഷകൻ കോടതി മുറിക്കുള്ളിൽ ഷൂ എറിയാൻ ശ്രമിക്കുകയായിരുന്നു. സുരക്ഷാ ജീവനക്കാർ അഭിഭാഷകനെ പുറത്തേക്ക് കൊണ്ടുപോയി. രാവിലെ കേസുകൾ പരാമർശിക്കുമ്പോഴായിരുന്നു സംഭവം.
ശബരിമല സ്വർണപ്പാളി വിവാദം: പ്രത്യേക സംഘത്തെ നിയോഗിച്ച് ഹൈക്കോടതി, സ്വാഗതം ചെയ്ത് സർക്കാർ
കേസുകൾ പരാമർശിക്കവേ, സനാതനധർമത്തിനെതിരെ ചീഫ് ജസ്റ്റിസ് പ്രവർത്തിക്കുന്നു എന്ന് അഭിഭാഷകൻ ആരോപിച്ചു. ഖജുരാഹോവിലെ വിഷ്ണു വിഗ്രഹവുമായി ബന്ധപ്പെട്ട പരാമർശത്തിന്റെ പേരിലാണ് ഷൂ എറിയാൻ ശ്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അക്രമിയെ പൊലീസ് കസ്റ്റഡിയിലെടുത്തു