
കേരള ഭാഗ്യക്കുറിയുടെ തിരുവോണം ബമ്പര്‍ നറുക്കെടുത്തു. 25 കോടി രൂപയുടെ ഒന്നാം സമ്മാനം ലഭിച്ചത് TH577825 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ്. പാലക്കാട് വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നതെന്നാണ് വിവരം.
രണ്ടാം സമ്മാനം ലഭിച്ച ടിക്കറ്റുകള്‍ (ഒരു കോടി രൂപ വീതം 20 പേര്‍ക്ക് ലഭിക്കും)
ഓണം ബമ്പർ ഒന്നാം സമ്മാനം താൻ വിറ്റ ടിക്കറ്റിനെ തേടിയെത്തിയ സന്തോഷം പങ്കുവെച്ച് നെട്ടൂരിലെ ലോട്ടറി ഏജന്റ് ലതീഷ്. ഇത്തവണ താൻ വാങ്ങിയ ടിക്കറ്റുകളെല്ലാം വിറ്റ് പോയെന്ന് ടിക്കറ്റ് വിറ്റ ഏജന്റ് ലതീഷ് പറഞ്ഞു. ആരാണ് ടിക്കറ്റ് എടുത്തതെന്ന് ഓർമ്മയില്ലെന്നും ഇത്രയും വലിയ ആഘോഷം സ്വപ്നത്തിൽ പോലും താൻ വിചാരിച്ചിരുന്നില്ലെന്നും ലതീഷ് പറഞ്ഞു. ചത്ത് കഴിഞ്ഞാ മാത്രം പടം വരാവുന്ന എന്റെ പേര് ലോകം മുഴുവൻ അറിഞ്ഞു. അല്ലാതെ എന്റെ പേരൊക്കെ എങ്ങനെ വരാനാണ്. ഇതാണ് എന്റെ ഭാഗ്യത്തട്ട്. ഇനിയിപ്പോ നെട്ടൂര് ടിക്കറ്റെടുക്കാൻ ആളുകൾ കൂടും- ലതീഷ് സന്തോഷത്തോടെ മാധ്യമങ്ങളോട് പറഞ്ഞു.