ublnews.com

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം

ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതിഷേധം ശക്തമാക്കാന്‍ പ്രതിപക്ഷം. വിശ്വാസികളെ അണിനിരത്തി കോണ്‍ഗ്രസ് പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും. 9ന് പത്തനംതിട്ടയില്‍ ‘പ്രതിഷേധ ജ്യോതി’ എന്ന പേരിലാണ് ആദ്യപരിപാടി സംഘടിപ്പിക്കുന്നത്. എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ പരിപാടി ഉദ്ഘാടനം ചെയ്യും.
മറ്റു സ്ഥലങ്ങളിലും സമാനമായി പരിപാടികള്‍ സംഘടിപ്പിക്കും. ആഗോള അയ്യപ്പ സംഗമം തട്ടിപ്പാണെന്ന് ആരോപണം ഉന്നയിച്ച കോണ്‍ഗ്രസ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന വിവാദം വിശ്വാസികള്‍ക്കിടയില്‍ വലിയ തോതില്‍ ചര്‍ച്ചയാക്കാനുള്ള നീക്കമാണ് നടത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top