ublnews.com

സൂക്ഷിക്കുക ; അനുമതിയില്ലാതെ ഫോട്ടെയടുത്താൽ ജയിൽ ശിക്ഷ ഉറപ്പ്

അബുദാബിയിൽ സ്ത്രീയുടെ വീഡിയോയും ചിത്രങ്ങളും പകർത്തിയ കേസിൽ യുവാവിന് 30,000 ദിർഹം പിഴ, വാ​ട്‌​സ്ആ​പ്പി​ലൂ​ടെ യു​വാ​വി​നെ അ​സ​ഭ്യം പ​റഞ്ഞ യു​വ​തി​ക്ക് 10,000 ദി​ര്‍ഹം പിഴ, കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങളിൽ യുഎഇയിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട വാർത്തകളാണിത്. കഴിഞ്ഞ ദിവസങ്ങളിൽ മാത്രമല്ല. മിക്ക ദിവസവും ഇത്തരം വാർത്തകൾ ഉണ്ടാകും. കാരണം സ്വകാര്യതക്ക് വലിയ വില കൊടുക്കുന്ന രാജ്യമാണ് യുഎഇ. അതുകൊണ്ട് തന്നെ അനുവാദമില്ലാതെ മറ്റുള്ളവരുടെ ഫോട്ടോയോ വീഡിയോയോ എടുക്കുന്നതും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതുമൊക്കെ വലിയ കുറ്റമാണ് താനും.

സോഷ്യൽമീഡീയയിലെ മോശം കമന്റുകൾക്കും പോസ്റ്റുകൾക്കുമൊക്കെ കർശനമായ നിയമനടപടിയുണ്ട്. മാന്യമല്ലാത്ത കമന്റുകളും പോസ്റ്റുകളുമിട്ട പലരും ഇപ്പോൾ വലിയ പിഴയുമടച്ച് ജയിൽ ശിക്ഷ അനുഭവിക്കുകയാണ്. ഒരാൾക്ക് ദോഷമുണ്ടാക്കുന്ന പ്രവൃത്തികൾക്ക്, അത് ധാർമികമോ വൈകാരികമോ ആകട്ടെ നഷ്ടപരിഹാരം നൽകണമെന്ന് നിഷ്കർഷിക്കുന്ന യുഎഇ സിവിൽ ട്രാൻസാക് ഷൻസ് നിയമത്തിലെ വ്യവസ്ഥകൾ ഉദ്ധരിച്ചാണ് യുവതിയുടെ വീഡിയോ പകർത്തിയ കേസിൽ കോടതിയുടെ ഉത്തരവ്. നിയമപരമായ ചെലവുകൾക്ക് പുറമെയാണ് വീഡിയോ എടുത്ത യുവാവ് 20,000 ദിർഹം നഷ്ടപരിഹാരം നൽകേണ്ടത്.

മൊത്തത്തിൽ 30000 ദിർഹം യുവാവ് നൽകണം. സ്ത്രീകളുടെ മാത്രമല്ല . സമാന കേസുകളിൽ പുരുഷൻമാർക്കും കോടതിയിൽ നിന്ന് നീതി ലഭിക്കാറുണ്ട്. അബുദാബിയിൽ വാട്സപ്പിലൂടെ യുവാവിനെ അസഭ്യം പറഞ്ഞ യുവതിക്ക് 10000 ദിർഹമാണ് കോടതി വിധിച്ചത്. ഈ തുക യുവാവിന് നൽകണം. അന്തസ്സോടെയുള്ള ജീവിതം യുഎഇ എല്ലാ താമസക്കാർക്കും ഉറപ്പുനൽകുന്നുണ്ട്. അത് ലംഘിക്കപ്പെട്ടുവെന്ന് തോന്നിയാൽ ആർക്കും നിയമസംവിധാനങ്ങളെ സമീപിക്കാം.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top