ublnews.com

ട്രംപ് പ്ലാസ ജിദ്ദയിലും വരുന്നു

ല​ണ്ട​ൻ സ്റ്റോ​ക് എ​ക്സ്ചേ​ഞ്ചി​ൽ ലി​സ്റ്റ് ചെ​യ്ത ആ​ഗോ​ള ആ​ഡം​ബ​ര റി​യ​ൽ എ​സ്റ്റേ​റ്റ് സ്ഥാ​പ​ന​മാ​യ ദാ​ർ ഗ്ലോ​ബ​ൽ, ട്രം​പ് ഓ​ർ​ഗ​നൈ​സേ​ഷ​നു​മാ​യി ചേ​ർ​ന്ന് ജി​ദ്ദ​യി​ൽ പു​തി​യ പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടു​ന്നു. ‘ട്രം​പ് പ്ലാ​സ ജി​ദ്ദ’ എ​ന്ന ഈ ​സം​രം​ഭം സൗ​ദി അ​റേ​ബ്യ​യി​ൽ ട്രം​പ് ബ്രാ​ൻ​ഡി​ന്റെ ര​ണ്ടാ​മ​ത്തെ സം​യു​ക്ത സം​രം​ഭ​മാ​ണ്. 2024 ഡി​സം​ബ​റി​ൽ ആ​രം​ഭി​ച്ച ‘ട്രം​പ് ട​വ​ർ ജി​ദ്ദ’​ക്ക് ശേ​ഷ​മാ​ണ് പു​തി​യ പ്ര​ഖ്യാ​പ​നം.

ജി​ദ്ദ​യു​ടെ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള കി​ങ് അ​ബ്ദു​ൽ അ​സീ​സ് റോ​ഡി​ലാ​ണ് ട്രം​പ് പ്ലാ​സ ജി​ദ്ദ നി​ർ​മി​ക്കു​ന്ന​ത്. 100 കോ​ടി ഡോ​ള​റി​ല​ധി​കം മൂ​ല്യം പ്ര​തീ​ക്ഷി​ക്കു​ന്ന പ​ദ്ധ​തി ജി​ദ്ദ​യു​ടെ ആ​കാ​ശ​രേ​ഖ മാ​റ്റി​യെ​ഴു​തും.

താ​മ​സ​ക്കാ​ർ​ക്കും ജോ​ലി ചെ​യ്യു​ന്ന​വ​ർ​ക്കും വി​നോ​ദ​ങ്ങ​ൾ ആ​സ്വ​ദി​ക്കു​ന്ന​വ​ർ​ക്കും ഒ​രു​പോ​ലെ ഉ​പ​കാ​ര​പ്പെ​ടു​ന്ന ത​ര​ത്തി​ലാ​ണ് പ​ദ്ധ​തി. പ്രീ​മി​യം റെ​സി​ഡ​ൻ​സു​ക​ൾ, സ​ർ​വി​സ് അ​പ്പാ​ർ​ട്മെ​ന്റു​ക​ൾ, ഗ്രേ​ഡ് എ ​ഓ​ഫി​സ് സ്ഥ​ല​ങ്ങ​ൾ, പ്ര​ത്യേ​ക ടൗ​ൺ​ഹൗ​സു​ക​ളും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

പ​ദ്ധ​തി​യു​ടെ കേ​ന്ദ്ര​ഭാ​ഗ​ത്ത് ന്യൂ​യോ​ർ​ക്കി​ലെ സെ​ൻ​ട്ര​ൽ പാ​ർ​ക്കി​ന്റെ മാ​തൃ​ക​യി​ൽ ഒ​രു വ​ലി​യ ഹ​രി​ത ഇ​ടം ഒ​രു​ക്കും. ഇ​ത് ഈ ​പ്രോ​ജ​ക്ടി​ന് മാ​ൻ​ഹാ​ട്ട​ന്റെ മ​നോ​ഹാ​രി​ത ന​ൽ​കും. പ്രീ​മി​യം റീ​ട്ടെ​യി​ൽ ഔ​ട്ട്‌​ലെ​റ്റു​ക​ൾ, ക​ഫേ​ക​ൾ, റ​സ്റ്റാ​റ​ന്റു​ക​ൾ എ​ന്നി​വ​യും ട്രം​പ് പ്ലാ​സ ജി​ദ്ദ​യി​ൽ ഉ​ണ്ടാ​കും.

ഈ ​പ​ദ്ധ​തി ത​ങ്ങ​ളു​ടെ മി​ക​വി​ന്റെ മ​റ്റൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് ട്രം​പ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് വൈ​സ് പ്ര​സി​ഡ​ന്റും ഡോ​ണ​ൾ​ഡ് ട്രം​പി​ന്റെ മ​ക​നു​മാ​യ എ​റി​ക് ട്രം​പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സൗ​ദി​യി​ലെ റി​യ​ൽ എ​സ്റ്റേ​റ്റ് മേ​ഖ​ല​യി​ൽ ഒ​രു പു​തി​യ അ​ധ്യാ​യം കു​റി​ക്കു​ന്ന​താ​ണ് ട്രം​പ് പ്ലാ​സ ജി​ദ്ദ​യെ​ന്ന് ദാ​ർ ഗ്ലോ​ബ​ൽ സി.​ഇ.​ഒ സി​യാ​ദ് അ​ൽ ചാ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top