
പാകിസ്താൻ പ്രധാനമന്ത്രി ഷഹബാസ് ശരീഫ് തീവ്രവാദത്തെ മഹത്വവൽക്കരിക്കുകയാണെന്ന വിമർശനവുമായി യു.എന്നിലെ ഇന്ത്യൻ പ്രതിനിധി പെറ്റൽ ഗെഹ്ലോട്ട്. പഹൽഗാം ഭീകരാക്രണത്തിന്റെ ഉത്തരവാദികളായ ദ റസിസ്റ്റന്റ് ഫ്രണ്ടിനെ സംരക്ഷിക്കുന്ന സമീപനമാണ് പാകിസ്താൻ സ്വീകരിച്ചതെന്നും അവർ കുറ്റപ്പെടുത്തി.
നുണകൾക്ക് സത്യത്തെ എക്കാലവും മൂടിവെക്കാനാവില്ല. ദീർഘകാലമായി തീവ്രവാദത്തെ പിന്തുണക്കുന്ന സമീപനമാണ് പാകിസ്താൻ പിന്തുടരുന്നത്. ഒസാമ ബിൻലാദന് സംരക്ഷിത കവചമൊരുക്കിയവരാണ് അവരെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയെ വെടിനിർത്തലിനായി സമീപിച്ചത് പാകിസ്താനാണ്. തകർന്ന റൺവേകളും വ്യോമതാവളങ്ങളുമെല്ലാമാണോ പാകിസ്താൻ ഓപ്പറേഷൻ സിന്ദൂറിൽ നേടിയ വിജയത്തിന്റെ തെളികളാണോയെന്നും ഇന്ത്യ ചോദിച്ചു.