ublnews.com

ഏഷ്യാകപ്പിൽ ഇന്ന് ഇന്ത്യ ശ്രീലങ്കയെ നേരിടും

ഏഷ്യാകപ്പ് സൂപ്പര്‍ ഫോറിലെ അവസാന പോരാട്ടത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും. ദുബായില്‍ രാത്രി എട്ട് മണിക്കാണ് മല്‍സരം. ഏഷ്യാ കപ്പില്‍ തോല്‍വി അറിയാതെയാണ് ഇന്ത്യന്‍ ടീം ഫൈനല്‍ ഉറപ്പിച്ചതെങ്കില്‍ സൂപ്പര്‍ ഫോറില്‍ ഒരു ജയമെങ്കിലും സ്വന്തമാക്കി മാനം കാക്കാനാവും ശ്രീലങ്കയുടെ ശ്രമം.

ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മല്‍സരത്തില്‍ ബാറ്റിങിന് ഇറക്കാതിരുന്നതിന്റെ പേരില്‍ വിമര്‍ശനം ഉയര്‍ന്ന പശ്ചാത്തലത്തില്‍ സഞ്ജു സാംസണ് ബാറ്റിങില്‍ സ്ഥാനക്കയറ്റം ലഭിക്കുമോയെന്നാണ് ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. ബംഗ്ലാദേശിനെതിരെ 5 വിക്കറ്റ് നഷ്ടമായിട്ടും ഡഗ് ഔട്ടിലിരിക്കേണ്ടി വന്ന സഞ്ജുവിന് പകരം ക്രീസിലെത്തിയവര്‍ അമ്പേ പരാജയമായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top