ublnews.com

13 തടവുകാരെ ഷാർജ പൊലീസ്​ മോചിപ്പിച്ചു

എമിറേറ്റിൽ 13 തടവുകാരെ ഷാർജ പൊലീസ്​ മോചിപ്പിച്ചു. സാമ്പത്തിക കേസുകളിൽ ജയിലിൽ കഴിയുന്നവരാണ്​​ മോചിതരായത്​​. എമിറേറ്റിലെ ജയിലുകളിൽ കഴിയുന്ന തടവുകാരുടെ പുനരധിവാസവും കുടുംബങ്ങളുമായുള്ള പുന:സംയോജനവും ലക്ഷ്യമിട്ട്​ ആരംഭിച്ച ഫറജ്​ ഫണ്ടുമായി കൈകോർത്ത്​ കട ബാധ്യതകൾ ​ഷാർജ പൊലീസ്​ തീർത്തതോടെയാണ്​ മോചനം സാധ്യമായത്​.

പുനിറ്റീവ്​ ആൻഡ്​ കറക്ഷനൽ ഇൻസ്റ്റിറ്റ്യൂഷൻ ഡിപാർട്ട്​ നടത്തിയ 21ാമത്​ ഫാമിലി ഫോറത്തിൽ ഷാർജ പൊലീസാണ്​​ തടവുകാരുടെ മോചനം സംബന്ധിച്ച്​​ വെളിപ്പെടുത്തിയത്​. കുടുംബ ബന്ധങ്ങൾ ശക്​തിപ്പെടുത്തുന്നതിനും സാമൂഹിക സന്തുലിതാവസ്ഥ കൈവരിക്കുന്നതിനും ഷാർജ പൊലീസിന്‍റെ ​പ്രതിബദ്ധതയാണ്​ കുടുംബ ഫോറങ്ങളിലൂടെ പ്രതിഫലിക്കുന്നതെന്ന്​ ബ്രിഗേഡിയർ ജനറൽ ഡോ. അഹമ്മദ്​ അൽ നൂർ പറഞ്ഞു. നിയമപരമായ നപടികളിൽ മാത്രം ഒതുങ്ങുന്നതല്ല കുടുംബ ഫോറങ്ങളുടെ പ്രവർത്തനങ്ങളെന്നും മാനസികവും സാമൂഹികവും മാനുഷികവുമായ തലങ്ങളിലേക്കു കൂടി വ്യാപിച്ചുകിടക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജയിലിൽ നിന്നുള്ള മോചനം പുതിയ ജീവിതം തുടങ്ങാൻ തടവുകാർക്ക്​ അവസരം നൽകും. മികച്ച ഭാവി കെട്ടിപ്പടുക്കുവാനും കുടുബപരവും സാമൂഹികവുമായ ഐക്യം ശക്​തിപ്പെടുത്താനും ഇത്​ മോചനം സഹായകമാവും. കുടുംബങ്ങളുമൊത്ത്​ അൽപനേരം ചെലവിടാനും ഫോറം അനുവദിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top